സിംഗപ്പൂരുകാരുടെ ഹീറോ! സ്വര്‍ണമത്സ്യം സാക്ഷാല്‍ മൈക്കിള്‍ ഫെല്‍പ്‌സിനെ അട്ടിമറിച്ച പയ്യന് നാട്ടില്‍ രാജകീയ വരവേല്‍പ്; സിംഗപ്പൂര്‍ ഒളിമ്പിക്‌സ് സ്വര്‍ണം കാണുന്നത് ആദ്യമായി

heroസിംഗപ്പൂര്‍ സിറ്റി: ജോസഫ് സ്കൂളിംഗ് ഇന്ന് സിംഗപ്പൂരുകാരുടെ ഹീറോയാണ്. സ്വര്‍ണമത്സ്യം സാക്ഷാല്‍ മൈക്കിള്‍ ഫെല്‍പ്‌സിനെ അട്ടിമറിച്ച പയ്യന് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ലഭിച്ചത് രാജകീയ വരവേല്‍പ്. ഫെല്‍പ്‌സിനെ അട്ടിമറിച്ചത് മാത്രമല്ല സിംഗപ്പൂരുകാരെ അത്ഭുതപ്പെടുത്തിയത്. അവര്‍ ആദ്യമായാണ് ഒളിമ്പിക്‌സ് സ്വര്‍ണം കാണുന്നത്. അങ്ങനെ ഫെല്‍പ്‌സിനെ അട്ടിമറിച്ച് സ്കൂളിംഗ് സിംഗപ്പൂരിന്റെ ഒളിമ്പിക്‌സ് ചരിത്രത്തില്‍ സ്ഥാനംപിടിച്ചു.

100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലാണ് 21- കാരനായ സ്കൂളിംഗ് ലോകത്തെ ഞെട്ടിച്ചത്. 50.39 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ സ്കൂളിംഗ് ഒളിമ്പിക്‌സ് റിക്കാര്‍ഡും സ്വന്തം പേരില്‍ കുറിച്ചു. ചാംഗി വിമാനത്താവളത്തില്‍ പുലര്‍ച്ചെ 6.20-നാണ് സിംഗപ്പൂരുകാരുടെ അത്ഭുതതാരം വന്നിറങ്ങിയതെങ്കിലും ആരാധകരുടെ വന്‍പട സ്വീകരിക്കാന്‍ എത്തിയിരുന്നു.

Related posts