ചാത്തന്നൂര്‍: കേന്ദ്രഭരണം നടത്തുന്ന മോദിയുടെ പദസേവകരായി കേരളം ഭരിക്കുന്ന സിപിഎം മാറിയെന്ന് വി.റ്റി ബലറാം എംഎല്‍എ. കേരളം ആവശ്യപ്പെടുന്നതെല്ലാം മോദിസര്‍ക്കാര്‍ അനുവദിച്ചു തരുന്നുവെന്നും സൗഹ്യദമായാണ് പെരുമാറുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ചാത്തന്നൂരില്‍ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക മതപ്രഭാഷകര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തുന്നു.വര്‍ഗീയ വിഷം ചീറ്റുന്ന അര്‍എസ്എസ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ പിണറായിക്ക് കഴിയില്ല. അര്എസ്എസും സിപിഎമ്മും ഒരു നാണയത്തിന്റെ രണ്ടു വശമാണെന്നും വി.റ്റി ബലറാം അഭിപ്രായപ്പെട്ടു. ചാത്തന്നൂര്‍ മുരളി അധ്യക്ഷനായിരുന്നു. അഡ്വ:ബിന്ദുക്യഷ്ണ, വി.വിജയമോഹനന്‍, അഡ്വ: ഹരിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചാത്തന്നൂര്‍ ജംഗ്ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ദിര സമ്യതിയാത്രയും നടത്തി.