സിപിഎം നേതാവിന്റെ മരണം : ഫോറന്‍സിക് മെഡിക്കല്‍സംഘം പരിശോധന നടത്തി

KNR-CRIMEപത്തനാപുരം : സിപിഎം പ്രാദേശിക നേതാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്  ഫോറന്‍സിക് മെഡിക്കല്‍ സംഘം പരിശോധന നടത്തി. മൃതദേഹം കണ്ട സ്ഥലവും വീടിന്റെ പരിസരങ്ങളും സംഘം സന്ദര്‍ശിച്ചു. പത്തനാപുരം സിഐടിയു ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ കമ്മിറ്റിപ്രസിഡന്റ് ഹുമയൂണിനെ കഴിഞ്ഞ  വെള്ളിയാഴ്ചയാണ് തലയ്ക്ക് പരിക്കറ്റ് മരിച്ച നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത്.

പത്തനാപുരം വണ്‍വേ റോഡില്‍ കാനാച്ചിറയിലെ കുടുംബ വീടിന്റെ പിന്നിലാണ് മൃതദേഹം കണ്ടത്.തലയ്ക്ക് പിന്നിലും മുഖത്തിന്റെ പല ഭാഗത്തും ആഴത്തില്‍  മുറിവുകള്‍ ഏറ്റിരുന്നു.പുനലൂര്‍ എ സിപിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധനകള്‍ നടത്തിയിരുന്നു.കഴിഞ്ഞ ദിവസംഡോഗ്‌സ്ക്വാഡും പരിശോധനകള്‍നടത്തിയിരുന്നു. അവിവാഹിതനായിരുന്ന ഹുമയൂണ്‍ സഹോദരന്‍ റഹ്മത്തിനും കുടുംബത്തിനും ഒപ്പമാണ്കഴിഞ്ഞുവന്നത്.

Related posts