തീവ്രവാദവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു; സുക്കര്‍ബര്‍ഗിനും ജാക്ക് ഡോര്‍സിക്കും ഐഎസിന്റെ വധഭീഷണി

zukലണ്ടന്‍: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിക്കും ഐഎസ് ഭീകരരുടെ വധഭീഷണി. ഐഎസ് പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഇരുവര്‍ക്കും വധഭീഷണിയുള്ളത്. ഫേസ്ബുക്കിലെയും ട്വിറ്ററിലേയും തീവ്രവാദവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണിത്.

നിങ്ങള്‍ അക്കൗണ്ടുകള്‍ ഇല്ലാതാക്കിയാല്‍ 10 എണ്ണം പുതുതായി ഞങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ സൈറ്റും പേരും ഇല്ലാതാക്കുമെന്നും ദൃശ്യ സന്ദേശത്തില്‍ പറയുന്നു. 10,000 ഫേസ്ബുക്ക് അക്കൗണ്ടുകളും 150 ഫേസ്ബുക്ക് ഗ്രൂപ്പുകളും 5,000 ട്വിറ്റര്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്തതായും ഭീകരര്‍ അവകാശപ്പെടുന്നു.

Related posts