ചവറ: കുഴപ്പക്കാരെ സൂക്ഷിക്കുക നിങ്ങളും നാടും ഇപ്പോള്‍ ക്യാമറ കണ്ണുകളുടെ നിരീക്ഷണത്തില്‍ ആണ്. സുരക്ഷിത ചവറ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് നീണ്ടകര, ചവറ, പന്മന പഞ്ചായത്ത് അതിര്‍ത്തികളില്‍ സുരക്ഷാ കാമറകള്‍ സജ്ജമായിരിയ്ക്കുന്നത്. ഇതിന്റെ ട്രയല്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു. മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ എം എല്‍ എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ച തിനെ തുടര്‍ന്നാണ് ഈ പദ്ധതി നടപ്പിലായത്. ദേശീയപാതയോരത്ത് 10 സ്ഥലങ്ങളിലായ ി18കാമറകളാണ് നിരീക്ഷണത്തിനായിസ്ഥാപിച്ചിരിക്കുന്നത്.
ഇതില്‍ 6 പി റ്റി ഇസഡ് ക്യാമറയും ബാക്കി ബുള്ളറ്റ് ക്യാമറയുംആണ്ഉള്പ്പെടുത്തിയിട്ടുള്ളത്.നീണ്ടകരയില്‍ വേട്ടുത്തറ, ഫൗണ്ടേഷന്, പുത്തന്‍തുറ, ചവറയില്ചവറബസ്സ്റ്റാന്റ്,കൊറ്റന്‍കുളങ്ങര,നല്ലേഴത്ത്മുക്ക്, തട്ടാ ശേരി, ടൈറ്റാനിയം, ഇടപ്പള്ളിക്കോട്ട ,കുറ്റിവട്ടം, എന്നിവിടങ്ങളിലാണ് ആദ്യഘട്ടമെന്ന നിലയ്ക്ക് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിയ്ക്കുന്നത്. പിഡബ്ല്യുഡിയുടെനേത്യത്വത്തില് കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാവിഗന്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് സെക്യൂരിറ്റി സിസ്റ്റം െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാറെടുത്ത്പദ്ധതിപൂര്ത്തിക്കരിച്ചത്.ചീഫ് ടെക്നിക്കല്‍ ഓഫീസര്പീറ്റര് അലക്സിന്റെ മേല്‍നോട്ട ത്തിലാണ് കാമറകളും മോണിറ്റര്‍ സിസ്റ്റവുംസ്ഥാപിച്ചിരിയ്ക്കുന്നത്.
ചവറ പോലീസ് സ്റ്റേഷനില്‍ സജ്ജമാക്കിയിരിയ്ക്കുന്ന സ്ക്രീനുകളില്‍ കാമറയില്‍ നിന്നുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ ലഭ്യമാകും. കൂടാതെ ദൃശ്യങ്ങള്‍ റെക്കോര്ഡ്ചെയ്ത്സൂക്ഷിക്കാനും ഒരു സംഭവം നടന്നാല്‍ അത് ഏത് സമയത്ത് നടന്നുവെന്ന് മനസിലാക്കാനും കഴിയുമെന്ന പ്രത്യേകതയും ഉണ്ട്. ചവറ പോലീസ്സ്റ്റേഷനില്‍ പ്രത്യേകം തയാറാക്കിയ മുറിയിലാണ് മോണിറ്ററിംഗ് സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്. പരിശീലനം നേടിയ ഒരു ഉദ്യോഗസ്ഥന്റെ നിരീക്ഷണം ഇവിടെ ഉണ്ടാകും. അപകടങ്ങള്‍, കവര്‍ച്ച, ക്രിമിനല്‍ സംഭവങ്ങള്‍ തുടങ്ങിയവ കാമറയില്‍ ദ്യശ്യമായാല്‍ ഉടന്‍ തന്നെ പോലീസിന് സംഭവ സ്ഥലത്ത് എത്തിച്ചേരാന്കഴിയുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന നേട്ടം. പൊതു സ്ഥലത്ത് വികൃതി കാണിക്കുന്നവരുംമദ്യപിക്കുന്നവരുംപൂവാലന്മാരും ഇനി മുതല്‍ സൂക്ഷിക്കണം.
കേസുപരമായആവശ്യങ്ങള്ക്ക് വേണ്ടി വന്നാല്‍ പോലീസിന് കാമറയിലെ ദ്യശ്യങ്ങള്‍ എടുക്കാവു ന്നതാണ്. രാത്രിയിലെ ദൃശ്യങ്ങളും വ്യക്തമായി പകര്‍ത്തുവാന്‍ കഴിയുന്ന തരത്തിലുള്ള കാമറകള്‍ ആണ് സ്ഥാപിച്ചിരിയ്ക്കുന്നത്. കേരളത്തില്‍ നാദാപുരം ടൗണിലും ഇത്തരം സംവിധാനം ഉണ്ട്. ഇവിടെ ഇപ്പോള്‍ െ്രെകം കേസുകള്‍ കുറവാണെന്നാണ് റിപ്പോര്‍ട്ട്. ചവറയില്‍ ഇപ്പോള്‍ സ്ഥാപിച്ച കാമറകള്‍ കൂടാതെ മറ്റ് പല സ്ഥലങ്ങളിലും രഹസ്യ കാമറകള്‍ വരുമെന്നാണ് വിവരം. വരും ദിവസങ്ങളില്‍ കാമറകളുടെ പൂര്‍ണ്ണമായ പ്രവര്‍ത്തനവും നിരീക്ഷണവും നടക്കും.