53 ലക്ഷം രൂപയ്ക്ക് പ്രാവിനെ ലേലത്തില്‍ പിടിച്ചു, ഗള്‍ഫിലെ കോടീശ്വരന്‍ പുലിവാലു പിടിച്ചു, ഇനി ജീവിതത്തില്‍ ഈ പണിക്കില്ലെന്ന് കോടീശ്വരന്‍

palomaപക്ഷികളെ ഇഷ്ടമായതുകൊണ്ടാണ് അയാള്‍ ആ പ്രാവിനെ ലേലത്തിലൂടെ സ്വന്തം കൂട്ടിലെത്തിച്ചത്. സ്വര്‍ണക്കൂട്ടില്‍ പ്രാവിനെ കൊണ്ടിട്ടപ്പോള്‍ മുതല്‍ കഷ്ടകാലം പിടിച്ചിരിക്കുകയാണ് ഈ കുവൈറ്റുകാരന്‍. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഗല്ലബി എന്നറിയപ്പെടുന്ന അക്രോബാറ്റിക് പ്രാവുകള്‍ ഏവര്‍ക്കും പ്രിയങ്കരമാണ്. അന്തരീക്ഷത്തില്‍ മലക്കം മറിഞ്ഞും മത്സ്യത്തെപ്പോലെ ഊളിയിട്ടും അത്ഭുതം വിരിയിക്കുന്ന പക്ഷി. ഈ പക്ഷിയെയാണ് 53 ലക്ഷം രൂപ മുടക്കി ഇയാള്‍ സ്വന്തമാക്കിയത്. ഇത്തരം പ്രാവുകളുടെ ലേലത്തുകയില്‍ ലോക റിക്കാര്‍ഡാണിത്. ലേലവാര്‍ത്ത പുറത്തുവന്നതോടെ ഇക്കാര്യം ഗള്‍ഫിലെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതോടെ ഗള്‍ഫിലെ ട്രോളര്‍മാരെല്ലാം പൊ്ങ്കാലയിടുന്നത് ഇയാളുടെ പുറത്താണ്.

പ്രാവിനുവേണ്ടി ഇ്ത്രയും തുക മുടക്കിയതാണ് ആളുകളെ രോക്ഷം കൊള്ളിക്കുന്നത്. ഒരു പ്രാവിനുവേണ്ടി ദശലക്ഷങ്ങള്‍ വാരിയെറിഞ്ഞ് പണക്കൊഴുപ്പിന്റെ അഹങ്കാരം കാട്ടിയ അയാള്‍ക്ക് ഒരു പ്രാവിന്റെ ബുദ്ധിപോലുമില്ലെന്നാണ് ചിലര്‍ പറയുന്നത്. ഏതെങ്കിലും പാവപ്പെട്ടവര്‍ക്ക് ഈ തുക ദാനമായി നല്‍കിയിരുന്നുവെങ്കില്‍ ഈ കോടീശ്വരന്റെ മഹത്വം എത്ര ഉയരുമായിരുന്നു എന്നു പറയുന്നവരാണ് ഏറെ. വ്യാജ പ്രശസ്തിക്കുവേണ്ടിയുള്ള ത്വരകാട്ടിയ ഇയാളോടു ദൈവംപോലും പൊറുക്കില്ലെന്നാണ് ഒരു സൗദി യുവാവിന്റെ കമന്റ്. ഇനി ഒരിക്കലും ലേലത്തില്‍ പങ്കെടുക്കില്ലെന്നാണ് കുബേരന്‍ പറയുന്നത്.

Related posts