കുമരകം: ചക്രംപടിക്കു സമീപം ആറ്റുചിറ എ.വി.സുരേന്ദ്രന് ഭാഗ്യദേവതയുടെ കടാക്ഷം. ഇന്നലെ നടന്ന കേരള സംസ്ഥാന പൗര്‍ണമി ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഒന്നാംസമ്മാനമായ 65 ലക്ഷം രൂപ ഉള്‍പ്പെടെ പത്തു സമ്മാനങ്ങളും സുരേന്ദ്രന് ലഭിച്ചു. ആര്‍ഇ 152366 നമ്പര്‍ ടിക്കറ്റിന് ഒന്നാംസമ്മാനമായ 65 ലക്ഷവും മറ്റു സീരിയലുകളിലെ പ്രോത്സഹനസമ്മാനമായ പതിനായിരം രൂപവീതം ഒന്‍പതു ടിക്കറ്റുകളിലായി 90000 രൂപയും ലഭിച്ചു.
കുമരകം മാര്‍ക്കറ്റില്‍ സുരേന്ദ്രന്റെ മരുമകന്റെ കോഴിക്കടയില്‍ സഹായിയായി ജോലിചെയ്യുകയാണ്. ഭാര്യ കുമരകം കൊങ്ങിണിക്കരി സ്വദേശിനി രേവമ്മ. മക്കള്‍: രമ്യ, രുഗ്മ. മരുമക്കള്‍: പ്രഭാഷ് കോന്നക്കരിച്ചിറ കുമരകം, അഭിലാഷ് പനംപുന്നച്ചിറ കൊല്ലകേരി.
സുരേന്ദ്രന് സാധാരണ മിക്കദിവസങ്ങളിലും ലോട്ടറി ടിക്കറ്റെടുക്കുന്ന പതിവുണ്ട്. ഏറ്റവും കുറഞ്ഞത് പത്തു ടിക്കറ്റുകളെങ്കിലും എടുക്കും. കുമരകം മാര്‍ക്കറ്റില്‍ ലോട്ടറി വില്പന നടത്തുന്ന സുധിയില്നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ഇന്നലെ എടുത്തത്.