വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം; ബ​സി​ന്‍റെ ഫി​റ്റ്ന​സും പെ​ർ​മി​റ്റും റ​ദ്ദാ​ക്കി

ഏ​റ്റു​മാ​നൂ​ർ: മാ​ന്നാ​ന​ത്ത് ബ​സി​ൽ​നി​ന്നു വീ​ണ് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ബ​സി​ന്‍റെ ഫി​റ്റ്ന​സും പെ​ർ​മി​റ്റും റ​ദ്ദാ​ക്കി. പാ​ലാ ഏ​റ്റു​മാ​നൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പാ​ല​ക്കാ​ട്ട് മോ​ട്ടോ​ഴ്സി​ന്‍റെ പെ​ർ​മി​റ്റാ​ണ് കോ​ട്ട​യം ആ​ർ​ടി​ഒ ആ​ർ. ര​മ​ണ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം മാ​ന്നാ​നം കെ​ഇ സ്കൂ​ളി​നു സ​മീ​പം ബ​സി​നു​ള്ളി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ് മാ​ന്നാ​നം സ്വ​ദേ​ശി കൊ​ച്ചു​റാ​ണി​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ആ​ർ​ടി​ഒ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​യ് ജോ​സ​ഫ് , അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​എ​സ്. പ്ര​ജു, ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​ണ് ബ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.
ബ​സി​ന്‍റെ ഡോ​റി​ന്‍റെ ലോ​ക്ക് താ​ഴേ​ക്ക് തു​റ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു​വെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

പ​ല ഭാ​ഗ​ങ്ങ​ളും തു​രു​മ്പു​പി​ടി​ച്ച നി​ല​യി​ൽ ആ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ബ​സി​ന്‍റെ ഫി​റ്റ്ന​സും പെ​ർ​മി​റ്റും റ​ദ്ദു ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ണ്ട​ക്ട​ർ​ക്കും ഡ്രൈ​വ​ർ​ക്കും ഷോ​ക്കോ​സ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​രു​വ​രു​ടെ​യും ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തേ​ക്കും.

Related posts

Leave a Comment