സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം അഭിനയിക്കാനുള്ള അവസരം സ്വപ്നസാക്ഷാത്കാരം; രാധിക ആപ്‌തെ

radhika-apteസൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം രാധിക ആപ്‌തെ നേരത്തെ തന്നെ തുറന്നുപറഞ്ഞതാണ്. അതിപ്പോള്‍ യാഥാര്‍ഥ്യമയിരിക്കുന്നു. കബലിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമായാണ് രാധിക ആപ്‌തെ കാണുന്നത്. അധോലോക നായകനായി വേഷമിടുന്ന രജനികാന്തിന്റെ ഭാര്യാ വേഷമാണ് ചിത്രത്തില്‍ രാധിക ആപ്‌തെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ചെന്നൈ, മലേഷ്യ എന്നിവി ടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ് ലൊക്കേഷന്‍. മലേഷ്യയിലെ ചിത്രീകരണം മികച്ച രീതിയല്‍ തന്നെയാണ് പൂര്‍ത്തിയായതെന്ന് രാധിക ആപ്‌തെ പറയുന്നു. രജനികാന്ത് സാറിനൊപ്പമുള്ള ആദ്യ അനുഭവമായിരുന്നു. അത് വളരെ ആസ്വദിച്ച് ചെയ്തതായും നടി പറഞ്ഞു. രജനികാന്ത് എന്ന നടനെപ്പോലെ മറ്റൊരാളില്ല. കൂടെ അഭിനയിക്കാന്‍ അത്രമാത്രം കംഫര്‍ട്ടബിളായി രുന്നു. തന്റെ സിനിമാ കരിയറിലെ ഏറ്റവും നല്ലൊരു അനുഭവമായി രുന്നു രജനികാന്തിനൊപ്പമുള്ളത്- രാധിക പറയുന്നു.

പുതിയ ബോളിവുഡ് ചിത്രം ഫോബിയയുടെ ട്രെയിലര്‍ ലോഞ്ചില്‍ വച്ചാണ് നടി ഇക്കാര്യം പറഞ്ഞത്. രജനികാന്തിനൊപ്പമുള്ള ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്.

Related posts