സൂര്യാതപം: മുംബൈ കരിഞ്ഞു

sp-sunവിശാഖപട്ടണം: സണ്‍ റൈസേഴ്‌സ് നിന്നു കത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് കരിഞ്ഞു. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് ദയനീയ പരാജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ 85 റണ്‍സിന്റെ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി 177 റണ്‍സെടുത്തപ്പോള്‍ മുംബൈ 16. 3 ഓവറില്‍ 92 റണ്‍സിന് എല്ലാവരും പുറത്തായി.

മൂന്നു വിക്കറ്റു വീതം വീഴ്ത്തിയ ആശിഷ് നെഹ്‌റയും മുസ്താഫിസുര്‍ റഹ്മാനുമാണ് മുംബൈയെ എറിഞ്ഞിട്ടത്. നെഹ്‌റ മൂന്നോവറില്‍ 15 റണ്‍സും മുസ്താഫിസുര്‍ മൂന്നോവറില്‍ 16 റണ്‍സും മാത്രമാണ് വഴങ്ങിയത്. ബരീന്ദര്‍ സരണ്‍ രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുമാറും ഹെന്‍റിക്‌സും ഓരോ വിക്കറ്റും വീഴ്ത്തി.

മുംബൈ നിരയില്‍ 22 പന്തില്‍ 21 റണ്‍സെടുത്ത് പുറത്താകാതെനിന്ന ഹര്‍ഭജന്‍ സിംഗാണ് ടോപ് സ്‌കോറര്‍.
കൃണാല്‍ പാണ്ഡ്യയും(17) കെയ്‌റോണ്‍ പൊള്ളാര്‍ഡും (11) മാത്രമാണ് ഹര്‍ഭജനെ കൂടാതെ രണ്ടക്കം കടന്നത്. മുംബൈ മുന്‍നിരയെ തകര്‍ത്ത നെഹ്‌റയാണ് ഹൈദരാബാദിന് വന്‍വിജയമൊരുക്കിയത്.

രോഹിത് ശര്‍മയെ അഞ്ചു റണ്‍സിന് പുറത്താക്കിയ നെഹ്‌റ, അമ്പാട്ടി റായുഡുവിന്റെയും ജോസ് ബട്‌ലറുടെയും വിക്കറ്റും വീഴ്ത്തി. നെഹ്്‌റയാണ് മാന്‍ ഓഫ് ദ മാച്ചും. ടോസ് നേടിയ മുംബൈ, ഹൈദരാബാദിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.ശിഖര്‍ ധവാന്റെ അര്‍ധസെഞ്ചുറിയാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ നല്‍കിയത്. ധവാന്‍ 57 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സുമടക്കം 82 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

വാര്‍ണറുമൊത്ത് (48) മികച്ച തുടക്കമാണ് ധവാന്‍ ഹൈദരാബാദിന് നല്‍കിയത്. 33 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സുമടക്കമായിരുന്നു വാര്‍ണര്‍ 48 റണ്‍സെടുത്തത്. വാര്‍ണര്‍ വീണ ശേഷം ക്രീസിലെത്തിയ വില്യംസണ്‍ രണ്ട് റണ്‍സെടുത്തു പുറത്തായി. എന്നാല്‍, ആദ്യമത്സരത്തില്‍ പരാജയപ്പെട്ട യുവ് രാജിനെ കൂട്ടുപിടിച്ച് ധവാന്‍ തകര്‍ത്തടിച്ചു. യുവിയും മികച്ച ഫോമിലായിരുന്നു.

23 പന്തില്‍ 39 റണ്‍സെടുത്ത യുവരാജും മികച്ച ഫോമിലായിരുന്നു. ഇതില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സുമുണ്ടായിരുന്നു.

സ്‌കോര്‍ബോര്‍ഡ്

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

വാര്‍ണര്‍ സി പൊളാര്‍ഡ് ബി ഹര്‍ഭജന്‍ 48, ധവാന്‍ നോട്ടൗട്ട് 82, വില്യംസണ്‍ സി രോഹിത് ബി ഹര്‍ഭജന്‍ 2, യുവ്‌രാജ് സിംഗ് ഹിറ്റ് വിക്കറ്റ് ബി മക്്ക്ലനേഗന്‍ 39, ഹെന്‍ റിക്‌സ് നോട്ടൗട്ട് 1, എക്‌സ്ട്രാസ് 5

ആകെ 20 ഓവറില്‍ മൂന്നിന് 177

ബൗളിംഗ്

ടിം സൗത്തി 4-0-35-0, മക്്ക്ലനേഗന്‍ 4-0-38-1, ഹര്‍ഭജന്‍ 4-0-29-2, ബുംറ 4-0-35-0, ഹര്‍ദിക് പാണ്ഡ്യ 1-0-10-0, പൊളാര്‍ഡ് 2-0-23-0, കൃണാല്‍ പാണ്ഡ്യ 1-0-5-0.

മുംബൈ ഇന്ത്യന്‍സ്

രോഹിത് ശര്‍മ ബി നെഹ്‌റ 5, പാര്‍ഥിവ് പട്ടേല്‍ എല്‍ബിഡബ്ല്യു ബി ഭുവനേശ്വര്‍ കുമാര്‍ 0, റായുഡു സി വില്യംസണ്‍ ബി നെഹ്്‌റ 6, കൃണാല്‍ പാണ്ഡ്യ സി ധവാന്‍ ബി സരണ്‍ 17, ബട്‌ലര്‍ സി ഓജ ബി നെഹ്്‌റ 2, പൊളാര്‍ഡ് സി സരണ്‍ ബി ഹെന്‍റിക്‌സ് 11, പാണ്ഡ്യ സി ഓജ ബി മുസ്താഫിസുര്‍ 7, ഹര്‍ഭജന്‍ നോട്ടൗട്ട് 21, സൗത്തി സി ഓജ ബി മുസ്താഫിസുര്‍ 3, മക്്ക്ലനേഗന്‍ ബി മുസ്താഫിസുര്‍ 8, ബുംറ സി ഓജ ബി സരണ്‍ 6, എക്‌സ്ട്രാസ് 6

ആകെ 16.3 ഓവറില്‍ 92

ബൗളിംഗ്:ഭുവനേശ്വര്‍ കുമാര്‍ 3-0-23-1, നെഹ്‌റ 3-0-15-3, സരണ്‍ 3.3-0-18-2, ഹെന്‍റിക്‌സ് 4-0-18-1, മുസ്താഫിസുര്‍ 3-0-16-3.

Related posts