‘പ​റ​മ്പ് വൃ​ത്തി​യാ​ക്കാ​ന്‍ വ​രു​ന്ന ജോ​ലി​ക്കാ​ർ​ക്ക് കു​ഴി​കു​ത്തി ക​ഞ്ഞി കൊ​ടു​ക്കും’: ജാ​തീ​യ​ത പ​റ​ഞ്ഞ് കൃ​ഷ്ണ​കു​മാ​ർ; സോഷ്യൽ മീഡിയയിൽ വിമർശനം ആളിക്കത്തുന്നു

ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ​കു​മാ​റി​നെ​തി​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്നു. പി​ന്നാ​ക്ക ജാ​തി​യി​ലു​ള്ള​വ​ര്‍​ക്ക് ജാ​തി​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി മ​ണ്ണി​ല്‍ കു​ഴി​കു​ത്തി അ​തി​ല്‍ ക​ഞ്ഞി ഒ​ഴി​ച്ചു കൊ​ടു​ത്തി​രു​ന്ന സ​മ്പ്രാ​ദ​യ​ത്തെ​ക്കു​റി​ച്ച് ഓ​ര്‍​ക്കു​ന്ന കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ഷേ​ധം.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് കൃ​ഷ്ണ​കു​മാ​റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യ​ത്. ബി​ഗ് ബോ​സ് താ​രം റി​യാ​സ് സ​ലീം അ​ട​ക്ക​മു​ള്ള​വ​ര്‍ സം​ഭ​വ​ത്തി​ൽ കൃ​ഷ്ണ​കു​മാ​റി​നെ​തി​രെ വി​മ​ർ​ശി​ച്ചെ​ത്തി.

”ഞ​ങ്ങ​ള്‍ തൃ​പ്പൂ​ണി​ത്ത​റ​യി​ല്‍ താ​മ​സി​ക്കു​ന്ന കാ​ല​ത്ത് പ​റ​മ്പ് ഒ​ക്കെ വൃ​ത്തി​യാ​ക്കാ​ന്‍ ആ​ളു​ക​ള്‍ വ​രും. അ​വ​ര്‍ രാ​വി​ലെ വ​രു​മ്പോ​ള്‍ ഒ​രു ക​ട്ട​ന്‍ ചാ​യ കു​ടി​ച്ചി​ട്ടാ​യി​രി​ക്കും വ​രു​ന്ന​ത്. ഒ​രു പ​തി​നൊ​ന്ന് മ​ണി​യാ​കു​മ്പോ​ള്‍ മ​ണി​യാ​കു​മ്പോ​ള്‍ ഇ​വ​ര്‍​ക്ക് പ​ഴ​ഞ്ചോ​റ് മ​തി. അ​ന്ന് അ​മ്മ കു​റ​ച്ച് പ​ഴ​ഞ്ചോ​റും ക​റി​ക​ളും എ​ടു​ത്ത് വ​ച്ചി​രി​ക്കും. പ​ണി എ​ടു​ത്ത പ​റ​മ്പി​ല്‍ ത​ന്നെ ചെ​റി​യ കു​ഴി എ​ടു​ത്ത് അ​തി​ല്‍ വ​ട്ട​യി​ല വ​യ്ക്കും. അ​തി​ലേ​ക്ക് ക​ഞ്ഞി​യും ക​റി​യും ഒ​ഴി​ക്കും.കു​ഴി​യി​ല്‍ നി​ന്ന് പ​ണി​ക്കാ​ര്‍ പ്ലാ​വി​ല ഉ​പ​യോ​ഗി​ച്ച് പ​ഴ​ങ്ക​ഞ്ഞി ക​ഴി​ക്കു​ന്ന​ത് ഓ​ര്‍​ക്കു​മ്പോ​ള്‍ ഇ​പ്പോ​ഴും കൊ​തി വ​രും.

കൊ​ച്ചി മാ​രി​യ​റ്റി​ല്‍ താ​മ​സി​ക്കു​മ്പോ​ള്‍ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നാ​യി പ​ഴ​ങ്ക​ഞ്ഞി ഉ​ണ്ടാ​യി​രു​ന്നു അ​തു​ക​ണ്ട​പ്പോ​ള്‍ ഉ​ണ്ടാ​യ ഓ​ര്‍​മ്മ​ക​ളാ​ണ്” എ​ന്നാ​ണ് കൃ​ഷ്ണ കു​മാ​ര്‍ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്

വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി​പേ​രാ​ണ് താ​ര​ത്തെ വി​മ​ർ​ശി​ച്ചെ​ത്തി​യ​ത്. ”അ​സ​മ​ത്വ​ത്തെ​ക്കു​റി​ച്ച് ഇ​ത്ര നൊ​സ്റ്റാ​ള്‍​ജി​യ തോ​ന്നു​ന്ന​ത് ഒ​ന്ന് ചി​ന്തി​ച്ചു നോ​ക്കൂ. ജാ​തീ​യ​ത​യി​ലേ​ക്കു​ള്ള, പു​റ​കി​ലേ​ക്കു​ള്ള ആ ​ടൈം ട്രാ​വ​ല്‍ ഷോ ​കാ​ണാ​ന്‍ എ​നി​ക്ക​ല്‍​പ്പം പോ​പ്‌​കോ​ണ്‍ ത​രൂ” എ​ന്നാ​യി​രു​ന്നു വീ​ഡി​യോ പ​ങ്കു​വ​ച്ചു കൊ​ണ്ട് റി​യാ​സ് സ​ലീം പ​റ​ഞ്ഞ​ത്.

 

Related posts

Leave a Comment