സൈനിക കേന്ദ്രത്തില്‍ തീപിടിത്തം: 17 മരണം; മരിച്ചവരില്‍ 2 ഓഫീസര്‍മാരും 15 ജവാന്മാരും; സംഭവം ഇന്നു പുലര്‍ച്ചെ 1.30നും രണ്ടിനും ഇടയില്‍

fireമുംബൈ: മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 17 സൈനികര്‍ മരിച്ചു. ആയുധ സംഭരണ കേന്ദ്രത്തില്‍ തീപിടര്‍ന്നാണ് അപകടം ഉണ്ടായത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഓഫീസര്‍മാരും 15 പ്രതിരോധ ഭടന്മാരുമാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നു പുലര്‍ച്ചെ 1.30നും രണ്ടിനും ഇടയിലാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന.

സൈനിക കേന്ദ്രത്തില്‍ നിന്ന് പട്ടാളക്കാരെ ഒഴിപ്പിക്കുകയാണ്. സൈനിക കേന്ദ്രത്തിനു സമീപമുള്ള ഗ്രാമീണരെയും സുരക്ഷയുടെ ഭാഗമായി ഒഴിപ്പിച്ചിട്ടുണ്ട്. നാഗ്പുരില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് പുല്‍ഗാവ് സൈനിക കേന്ദ്രം. കാലപ്പഴക്കം ചെന്ന സൈനിക ഉപകരണങ്ങള്‍ സൗരോര്‍ജ സഹായത്താല്‍ ഡിസ്‌പോസ് ചെയ്യുന്നതില്‍ പുല്‍ഗാവ് സൈനിക കേന്ദ്രത്തിന് കേന്ദ്രത്തിന്റെ പ്രത്യേക പുരസ്കാരം ലഭിച്ചിരുന്നു.

Related posts