പാലക്കാട്: സൈലന്റ്വാലി ദേശീയോദ്യാനത്തില്‍ വനംവകുപ്പിന്റെയും സന്നദ്ധപ്രവര് ത്തകരുടെയും സംയുക്താഭിമുഖ്യത്തില്‍ 12 മുതല്‍ നാലുനാള്‍ നീണ്ടുനിന്ന ശലഭ സര്‍വേയ്ക്കു പരിസമാപ്തി.വിവിധയിനം ചിത്രശലഭങ്ങളുടെയും തുമ്പികളുടെയും സാന്നിധ്യം കണ്ടെത്താനായിരുന്നു സര്‍വേ. സൈലന്റ്വാലി വൈല്‍ഡ് ലൈഫ് ഡിവിഷന്റെ 237.52 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വനപ്രദേശത്ത് മുന്‍കൂട്ടി നിശ്ചയിച്ച ഏഴ് ബേസ് ക്യാമ്പുകള്‍ കേന്ദ്രീകരിച്ചാണ് ശലഭ സര്‍വേ നടത്തിയത്. സര്‍വേയില്‍ 164 ഇനം ചിത്രശലഭങ്ങളും, 37 ഇനം തുമ്പികളെയും കണ്ടെത്തി.
കണ്ടെത്തിയ ചിത്രശലഭങ്ങളില്‍ 19 ഇനങ്ങളും തുമ്പിവര്ഗത്തില് 15 ഇനങ്ങളും പശ്ചിമഘട്ടത്തിലെ സ്ഥാനീയ ജീവജാതിയില്പ്പെടുന്നു. 12നു രാവിലെ ഒമ്പതിനു സര്‍വേ ടീമംഗങ്ങള്‍ക്കുള്ള ക്ലാസോടെയാണ് ശലഭസര്വേ ആരംഭി ച്ചത്. സൈലന്റ്വാലി വൈല്‍ഡ്ലൈഫ് വാര്ഡന് ശില്പ വി.കുമാര്‍ ഐഎഫ്എസ് അഭിസംബോധന ചെയ്തു. 13, 14 തീയതികളിലാ ണ് ബേസ് ക്യാമ്പ് അധിഷ്ഠിത ഫീല്‍ഡ് സര്‍വേ നടന്നത്.
ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം, സ്ഥാനീയ ചിത്രശലഭങ്ങളായ മലബാര്‍ റോസ്, പുള്ളിവാലന്, പൂച്ചക്കണ്ണി, ഓക്കില ശലഭം, വനമാലാഖ, ഇരുളന്‍ വേലിനീലി, പാണ്ടന്‍, ശരവേഗന്‍, സ്വര്ണപതംഗം, സഹ്യാദ്രി ചിന്നന് എന്നിവ പ്രധാന കണ്ടെത്തലുകളാണ്. കണ്ടെത്തിയ ഈറ്റ ശലഭം, ചേകവന്, കാനറ ശരശലഭം എന്നിവ നീലഗിരി ഭൂപ്രദേശത്തു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതാണ്.
ഈ സര്‍വേയില്‍ 37 ഇനം തുമ്പികളെ കണ്ടെത്താനായി. ഇവയില്‍ മരതക രാജന്, നാട്ടുനീര് കാവലന്, വടക്കന്‍ അരുവിയന്‍, കാട്ടുമുളവാലന്‍ എന്നിവയെയും കണ്ടെത്തി. 41 ഇനം ഉറുമ്പുകളെയും 21 ഇനം ഉഭയ ജീവികളെയും സൈലന്റ്വാലി ഭൂപ്രദേശത്തു കണ്ടെത്താനായിട്ടുണ്ട്. സര്‍വേയുടെ വിശദമായ റിപ്പോര്‍ട്ട് പിന്നീടു പ്രസിദ്ധീകരിക്കു മെന്നു അധികൃതര്‍ അറിയിച്ചു.