ചെന്നൈ: വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. സേലം സ്വദേശിനി വിനുപ്രിയയാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. ചിലര്‍ വിനുപ്രിയയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
സോഷ്യല്‍ മീഡിയ വില്ലനായി! മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവതി ജീവനൊടുക്കി; പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ബന്ധുക്കള്‍
