സ്കൂള്‍ തുറന്നു, ഗതാഗതക്കുരുക്ക് മുറുകി

knr-ormapookalകണ്ണൂര്‍: സ്കൂളുകള്‍ തുറന്നതോടെ ഗതാഗതക്കുരുക്ക് മുറുകി. സ്കൂള്‍ പരിസരത്തെ റോഡുകളിലും ടൗണുകളിലും ഇന്നു രാവിലെ മണിക്കൂറുകളോളം ഗതാഗത തടസം അനുഭവപ്പെട്ടു. നിരവധി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന പള്ളിക്കുന്ന ഭാഗത്തെ ദേശീയപാതയില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങികിടന്നു.  പോലീസ് രംഗത്തുണ്ടായിരുന്നെങ്കിലും കുരുക്കഴിക്കാന്‍ കഴിഞ്ഞില്ല. കുരുക്കില്‍പ്പെട്ട് കുട്ടികള്‍കടക്കം മിക്കവര്‍ക്കും യഥാസമയം ലക്ഷ്യസ്ഥാനത്തെത്താന്‍ സാധിച്ചില്ല.

Related posts