ടി​പ്പ​റു​ക​ൾ കൊ​ല​വ​ണ്ടി​ക​ൾ! മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ മ​രി​ച്ച​ത് 41 പേ​ർ; പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രു​മേ​റെ; ക​ർ​ശ​ന ന​ട​പ​ടി​ക്ക് നി​ർ​ദേശം

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: നി​ര​ത്തു​ക​ളെ ചോ​ര​ക്ക​ള​മാ​ക്കി ചീ​റി​പ്പാ​യു​ന്ന ടി​പ്പ​ർ ലോ​റി​ക​ൾ മൂ​ല​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ നി​ര​ത്തു​ക​ളി​ൽ പൊ​ലി​ഞ്ഞ​തു 41 മ​നു​ഷ്യ​ജീ​വ​നു​ക​ൾ.

2015ൽ ​സം​സ്ഥാ​ന​ത്തു ടി​പ്പ​ർ ലോ​റി​ക​ൾ മു​ഖേ​ന കു​ട്ടി​ക​ൾ​ക്കു​ണ്ടാ​യ 45 അ​പ​ക​ട​ങ്ങ​ളി​ൽ 21 പേ​ർ മ​രി​ച്ചു. 2016ൽ 39 ​കേ​സു​ക​ളി​ലാ​യി അ​ഞ്ചു​പേ​രും ക​ഴി​ഞ്ഞവ​ർ​ഷം 30 കേ​സു​ക​ളി​ലാ​യി 10 പേ​രും മ​രി​ച്ചു. ഈ ​വ​ർ​ഷം മേ​യ് മാ​സം വ​രെ 15 കേ​സു​ക​ളി​ലാ​യി അ​ഞ്ചു​പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ് രം​ഗ​ത്തിറങ്ങുകയാണ്. ടി​പ്പ​ർ ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ മ​രി​ക്കു​ക​യും ഒ​ട്ടേ​റെ കു​ട്ടി​ക​ൾ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ടി​പ്പ​ർ ലോ​റി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട​യി​ൽ ര​ണ്ടു മ​ണി​ക്കൂ​റി​ൽ 177 ടി​പ്പ​ർ ലോ​റി​ക​ൾ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ക​യും നി​യ​മം ലം​ഘി​ച്ച​വ​ർ​ക്കെ​തിരേ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു.

സം​സ്ഥാ​ന​ത്തെ എ​ല്ലാ​യി​ട​ത്തും ടി​പ്പ​ർ ലോ​റി​ക​ളു​ടെ പ​രി​ശോ​ധ​ന​യും നി​യ​മ​ലം​ഘ​ന​ത്തി​നു ക​ർ​ശ​ന ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളാൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർദേശം ന​ൽ​കി.

2015ൽ 19 ​പേ​ർ​ക്കാ​ണ് ടി​പ്പ​ർ അ​പ​ക​ട​ങ്ങ​ളി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. 14 പേ​ർ​ക്കു നി​സാ​ര പ​രി​ക്കേ​റ്റു. അ​ടു​ത്ത വ​ർ​ഷ​മാ​ക​ട്ടെ 24 പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കു​പ​റ്റി. 20 പേ​ർ​ക്കു ചെറിയ പ​രി​ക്കു​കൾ പ​റ്റി. ക​ഴി​ഞ്ഞവ​ർ​ഷം 16 പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും 10 പേ​ർ​ക്കു നി​സാ​ര പ​രി​ക്കു​പ​റ്റു​ക​യും ചെ​യ്തു. ഈ ​വ​ർ​ഷം മേ​യ് വ​രെ എ​ട്ടു​പേ​ർ​ക്കു ഗു​രു​ത​ര​മാ​യും ഏ​ഴു​പേ​ർ​ക്ക് നി​സാ​ര​മാ​യും പ​രി​ക്കേ​റ്റു.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ വി​ല​യി​രു​ത്തി പ​രി​ശോ​ധി​ച്ചശേ​ഷം ഈ ​വ​ർ​ഷം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ടി​പ്പ​ർ ലോ​റി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പോ​ലീ​സ് കൈ​ക്കൊ​ണ്ടെ​ങ്കി​ലും ഈ ​വ​ർ​ഷം മേ​യ് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ അ​ധി​കൃ​ത​രെ ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ടി​പ്പ​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​ൻ ഡി​ജി​പി നി​ർ​ദേശി​ച്ചി​രി​ക്കു​ന്ന​ത്.

സ്കൂ​ൾസ​മ​യ​ങ്ങ​ളി​ലും മ​റ്റും ടി​പ്പ​ർ ലോ​റി​ക​ളു​ടെ ഓ​ട്ടം നി​യ​ന്ത്രി​ക്കാ​ൻ ക​ടു​ത്ത ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നാ​ണ് തീ​രു​മാ​നം. ലോ​റി​ക​ളു​ടെ ഫി​റ്റ്ന​സ് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക, ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ​മാ​ർ​ക്കു ഗ​താ​ഗ​ത നി​യ​മം സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളും.

Related posts