തൃശൂര്‍: 15 ലക്ഷം രൂപ നല്‍കാത്തതിലുള്ള പ്രതികാരമാണ് തനിക്കെതിരെയുള്ള ഈ വ്യാജപരാതിയെന്ന് കൗണ്‍സിലര്‍ ജയന്തന്‍ പ്രതികരിച്ചു. ആരോപണം കെട്ടിച്ചമച്ചതാണെന്നും ജയന്തന്‍ പറയുന്നു. യുവതിയുടെ ഭര്‍ത്താവ് മൂന്നുലക്ഷം രൂപ തനിക്ക് തരാനുണ്ട്. യുവതി കള്ളപ്പരാതിയാണ് കൊടുത്തിരിക്കുന്നത്. സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തും ചെയ്യാന്‍ കഴിയുന്ന നിയമവ്യവസ്ഥിതിയാണ് ഇന്നാട്ടിലുള്ളതെന്നും ജയന്തന്‍ പ്രതികരിച്ചു. പരാതിക്കാരിയുടെ മക്കളോട് ചോദിച്ചാല്‍ സത്യമറിയാമെന്നും ജയന്തന്‍ പറഞ്ഞു.
അന്വേഷണം നടത്താന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടു
തൃശൂര്‍: തൃശൂരില്‍ പീഡനത്തിനിരയായെന്ന പരാതി യുവതിയും ഭര്‍ത്താവും തിരുവനന്തപുരത്ത് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടു.