സ്ത്രീത്വത്തെ അപമാനിച്ചു…! മോദിയുടെ ചിത്രം പതിച്ച വസ്ത്രം ധരിച്ച രാഖി സാവന്തിനെതിരേ കോടതിയില്‍ ഹര്‍ജി; അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത്

Rakhiമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച വസ്ത്രം ധരിച്ചതിന്റെ പേരില്‍ രാഖി സാവന്തിനെതിരേ കോടതിയില്‍ ഹര്‍ജി. മീററ്റിലെ കോടതിയിലാണ് ഒരു എന്‍ജിഒ അസോസിയേഷന്‍ ഹര്‍ജി നല്‍കിയത്. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയതിനും പൊതുസ്ഥലത്ത് മാന്യമല്ലാത്ത വസ്ത്രം ധരിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച എഴുപതാമത് സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് രാഖി സാവന്ത് ഈ വസ്ത്രം ധരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ രാഖിതന്നെയാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.  ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചത്് ശരിയായില്ലെന്ന വിമര്‍ശനം പലഭാഗത്തു നിന്നുമുണ്ടായിരുന്നു. ചിത്രം  സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. രാഖിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.
വിവാദത്തെത്തുടര്‍ന്ന് രാഖിതന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. പ്രധാനമന്ത്രി ഒരാളുടെ മാത്രം സ്വത്ത് അല്ല. അമേരിക്കയില്‍ ധാരാളം സ്ത്രീകള്‍ അവരുടെ ദേശീയ പതാക പതിപ്പിച്ച വസ്ത്രം ധരിക്കാറുണ്ട്. ഞാനൊരു മോദി ലവറും ബിജെപി ലവറും ആണ്.

പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ച വസ്ത്രത്തിന്റെ കാര്യം അമിത് ഷായുടെ അസിസ്റ്റന്റിനോട് പറഞ്ഞിരുന്നു. അമിത് ഷായുടെ അനുവാദം ലഭിച്ച ശേഷമാണ് ഡ്രസ് ധരിച്ചതെന്ന് രാഖി സാവന്ത് പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. കേസിന്റെ തുടര്‍വാദം കോടതി ഓഗസ്റ്റ് 17നു കേള്‍ക്കും.

Related posts