സ്ഥലവാസിയുടെ നിരന്തരശല്യത്തെതുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

FIREകുണ്ടറ: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി പൊള്ളലേറ്റ നിലയി ല്‍ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയില്‍. പെരിനാട് കരിക്കുഴി നെല്ലിവിളവീട്ടില്‍ മനോജിന്റെ ഭാര്യ ഡയാന (26) ആണ് പൊള്ളലേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സ്ഥലവാസിയായ ഒരാളുടെ നിരന്തരമായ ശല്യത്തെതുടര്‍ന്നാണ് താന്‍ സ്വയം തീകൊളുത്തിയതെന്ന് വീട്ടമ്മ മൊഴി നല്‍കിയതായി കുണ്ടറ പോലീസ് പറഞ്ഞു. നേരത്തെയും ഇയാള്‍ക്കെതിരെ വീട്ടമ്മ പോലീസില്‍ പരാതിനല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് വീട്ടമ്മ കൊട്ടാരക്കര വനിതാകമ്മീഷനില്‍ പരാതിനല്‍കിയിരുന്നു. കുണ്ടറ പോലീസ്‌കേസെടുത്തു.

Related posts