സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ കൃത്യതയോടെ നിരീക്ഷിക്കണമെന്നു ജില്ലാ കളക്ടര്‍

PKD-RUPEESപാലക്കാട്: ജില്ലയിലെ 12 മണ്ഡ ലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ കൃത്യതയോടെ നിരീക്ഷിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പു ചെലവ് നിരീക്ഷ ണത്തിനായി ഇലക്ഷന്‍ കമ്മീഷന്‍ ചുമതലപ്പെടുത്തിയ അസി സ്റ്റന്റ് നിരീക്ഷകരുടെയും അക്കൗണ്ട്‌സ് ജീവന ക്കാരുടെയും യോഗത്തില്‍ സംസാരിക്കു കയാ യിരുന്നു ജില്ലാ കളക്ടര്‍. സ്ഥാനാര്‍ഥിക്കു വേണ്ടി ആര്‍ക്കു വേണമെങ്കിലും പരസ്യം നല്‍കാ മെങ്കിലും തിരഞ്ഞെടുപ്പു കമ്മീ ഷന്റെ നിര്‍ദ്ദേ ശത്തെ തുടര്‍ന്ന് തുക അതതു സ്ഥാനാര്‍ഥിയുടെ ചെലവാ യി കണക്കാ ക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ഒരു സ്ഥാനാര്‍ ഥിക്ക് ഉപയോഗി ക്കാവുന്ന പരമാവ ധി തുക 28 ലക്ഷം രൂപയാ ണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെയാണ്  അസിസ്റ്റന്റ് നിരീക്ഷകരായി  ചുമത ലപ്പെടുത്തി യിരിക്കു ന്നതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അസിസ്റ്റന്റ് നീരീക്ഷകരുടെയുടെ അക്കൗണ്ട്‌സ് ജീവന ക്കാരുടെയും സംശയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ മറുപടി നല്‍കി. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി വി ഗോപാലകൃഷ്ണന്‍, തെര ഞ്ഞെടുപ്പ് ചെലവ് നോഡല്‍ ഓഫീസറും ഫിനാ ന്‍സ് ഓഫീസറുമായ കെ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts