സ്ലോവേനിയ ബാള്‍ക്കന്‍ പാത അടയ്ക്കും

road1ലുബ്ലിയാന: അഭയാര്‍ഥിപ്രവാഹം തടയുന്നതിന് ബാള്‍ക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള പാത അടയ്ക്കാന്‍ സ്ലോവേനിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

സ്ലോവേനിയയില്‍ തന്നെ അഭയാര്‍ഥിത്വം തേടുന്നവരെയും വ്യക്തമായ മനുഷ്യാവകാശ കാരണങ്ങളാല്‍ പലായനം ചെയ്തവരെയും മാത്രമേ ഇനി രാജ്യത്തു കടക്കാന്‍ അനുവദിക്കൂ.

സ്ലോവേനിയ നടപടി പ്രഖ്യാപിച്ചതിനു പിന്നാലെ, അതിര്‍ത്തി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി സെര്‍ബിയയും അറിയിച്ചു. മാസിഡോണിയയും ബള്‍ഗേറിയയുമായുള്ള അതിര്‍ത്തികള്‍ അടച്ചിടാനാണു തീരുമാനം. മതിയായ യാത്രാ രേഖകളില്ലാത്ത ആരെയും രാജ്യത്തു പ്രവേശിപ്പിക്കില്ലെന്നാണു സര്‍ക്കാര്‍ തീരുമാനം.

ഓസ്ട്രിയ, ഹംഗറി, സ്ലോവാക്യ എന്നിവ അടക്കം എട്ടു ഷെങ്ഗണ്‍ മേഖലാ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചു കഴിഞ്ഞു. ഗ്രീസില്‍ പതിനായിരക്കണക്കിന് അഭയാര്‍ഥികളാണ് ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts