“ഓപ്പറേഷന്‍ റെയിൻബോ’..! മഴക്കാല അപകടം കുറയ്ക്കാൻ  സുരക്ഷാ നിർദേശങ്ങളുമായി  പോലീസ്

കോ​ഴി​ക്കോ​ട്: കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മ​വ​ശേ​ഷി​ക്കെ മ​ഴ​ക്കാ​ല റോ​ഡ് സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി പോ​ലീ​സ്. “ഓ​പ്പ​റേ​ഷ​ന്‍ റെ​യി​ന്‍​ബോ’ എ​ന്ന പേ​രി​ലാ​ണ് പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശ​വു​മാ​യെ​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ പ്ര​തി​ദി​നം നൂ​റോ​ളം റോ​ഡ​പ​ക​ട​ങ്ങ​ളി​ലാ​യി 11 ഓ​ളം പേ​ര്‍ നി​ത്യ​വും മ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ . റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ള്‍ കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ഴ​ക്കാ​ല​ത്ത് സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യാ​യി പോ​ലീ​സ് പ്ര​ത്യേ​കം നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച​ത്.

വാ​ഹ​ന​ങ്ങ​ളു​ടെ ബ്രേ​ക്ക്, വൈപ്പ​ര്‍, ഹെ​ഡ്‌​ലൈ​റ്റ്, ഇ​ന്‍​ഡി​ക്കേ​റ്റ​ര്‍ എ​ന്നി​വ ന​ല്ല​രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന് നി​ര്‍​ബ​ന്ധ​മാ​യും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. ട​യ​റു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ട്രെ​ഡ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക​യും പ​ഴ​യ​തും തേ​ഞ്ഞ​തു​മാ​യ വൈ​പ്പ​ര്‍ മാ​റ്റി സ്ഥാ​പി​ക്കു​ക​യും വേ​ണം. മ​ല​മ്പ്ര​ദേ​ശ​ത്ത് ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഫോ​ഗ് ലാ​മ്പ്, പു​ക​മ​ഞ്ഞി​ല്‍ കാ​ഴ്ച ല​ഭ്യ​മാ​കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്രം യാ​ത്രു ആ​രം​ഭി​ക്കു​ക.

വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ള്‍ സീ​റ്റ് ബെ​ല്‍​റ്റ്, ഹെ​ല്‍​മെ​റ്റ് പോ​ലെ​യു​ള​ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ക. വാ​ഹ​നം ഓ​ടി​യ്ക്കാ​ന്‍ തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് അ​ച്ച​ടി/ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള​ളകാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് ശ്ര​ദ്ധി​ക്ക​ണം. ന​ന​വു​ള​ള നി​ര​ത്തി​ല്‍ ബ്രേ​ക്ക് ചെ​യ്താ​ല്‍ വാ​ഹ​നം നി​ല്‍​ക്കാ​ന്‍ കൂ​ടു​ത​ല്‍ ദൂ​രം എ​ടു​ക്കു​ന്ന​തി​നാ​ല്‍ വേ​ഗ​ത കു​റ​ച്ച് ഓ​ടി​ക്കു​ക. മ​ഴ​യ​ത്ത് അ​മി​ത വേ​ഗ​ത​യും ഓ​വ​ര്‍​ടേ​ക്കിം​ഗും ഒ​ഴി​വാ​ക്കു​ക. ധൃ​തി പി​ടി​ച്ച് വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ട​ത്തി​ല്‍​പെ​ടാ​തെ മി​ത​മാ​യ വേ​ഗ​ത്തി​ല്‍ ശ്ര​ദ്ധി​ച്ച് ഓ​ടി​ച്ച് സു​ര​ക്ഷി​ത​മാ​യി എ​ത്തു​ക.

യാ​ത്ര​യി​ല്‍ മു​ന്നി​ലു​ള​ള വാ​ഹ​ന​ത്തി​ല്‍ നി​ന്നും സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മ​ഴ​ക്കാ​ല​ത്ത് കാ​ഴ്ച മ​റ​യ്ക്കു​ന്ന​രീ​തി​യി​ല്‍ വെ​ള​ളം തെ​റി​പ്പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള​ള​തി​നാ​ല്‍ ലോ​റി, ട്ര​ക്ക്, ബ​സ് എ​ന്നി​വ​യു​ടെ തൊ​ട്ടു പി​ന്നാ​ലെ വാ​ഹ​നം ഓ​ടി​ക്ക​രു​ത്. മ​ഴ​യ​ത്തും മ​ഞ്ഞു​വീ​ഴ്ച​യു​ള​ള​പ്പോ​ഴും ഹെ​ഡ്‌​ലൈ​റ്റ് ഉ​പ​യോ​ഗി​ക്കു​ക. റോ​ഡി​ന്റെ ദൂ​ര​കാ​ഴ്ച കു​റ​വാ​ണെ​ങ്കി​ല്‍ വേ​ഗ​ത കു​റ​യ്ക്കു​ക. ഇ​ടി​യും മി​ന്ന​ലും ഉ​ള​ള​പ്പോ​ള്‍ ക​ഴി​വ​തും വാ​ഹ​നം ഓ​ടി​ക്കാ​തി​രി​ക്കു​ക.

വാ​ഹ​ന​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ഇ​ന്ധ​നം ക​രു​തു​ക​യും ക​ന​ത്ത മ​ഴ​യ​ത്ത് വാ​ഹ​നം ഓ​ടി​ക്കാ​തി​രി​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്.
റോ​ഡി​ല്‍​ആ​രെ​ങ്കി​ലും അ​പ​ക​ട​ത്തി​ല്‍ പെ​ട്ടാ​ല്‍ അ​വ​രെ സ​ഹാ​യി​ക്കു​ക. ആ​ബൂ​ല​ന്‍​സ്, അ​ഗ്‌​നി​ശ​മ​ന​സേ​ന, പോ​ലീ​സ് തു​ട​ങ്ങി ആ​ത്യാ​വ​ശ്യ ന​മ്പ​രു​ക​ള്‍ സ്പീ​ഡ് ഡ​യ​ലി​ല്‍ ഉ​റ​പ്പാ​ക്കു​ക. വെ​ള​ള​കെ​ട്ടു​ള​ള റോ​ഡി​ലൂ​ടെ ഓ​ടി​ക്കു​മ്പോ​ള്‍ വാ​ഹ​നം തെ​ന്നി​മാ​റാ​തെ ശ്ര​ദ്ധി​ക്കു​ക.​കു​ട, മൂ​ടി​യു​ള​ള ഹെ​ല്‍​മ​റ്റ് , മ​ഴ​ക്കോ​ട്ട് തു​ട​ങ്ങി​യ സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍ യാ​ത്ര​യി​ല്‍ ക​രു​തു​ക​യും വേ​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Related posts