ടൗണ്‍വില്ലേ: യുഎസിലെ സൗത്ത് കരോളൈനയില്‍ സ്കൂളില്‍ 14കാരന്‍ നടത്തിയ വെടിവയ്പില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനും പരിക്കേറ്റു. വെടിവയ്പു നടത്തിയ 14കാരന്‍ പിതാവിനെ വെടിവച്ചുകൊന്നതിനു ശേഷമാണ് സ്കൂളില്‍ എത്തിയത്. ജെഫ്രി ഒസ്‌ബോണ്‍ (47) ആണ് മകന്റെ വെടിയേറ്റ് മരിച്ചത്. ടൗണ്‍വില്ലേയിലെ എലമെന്ററി സ്കൂളില്‍ പ്രാദേശിക സമയം ഒരു മണിക്കായിരുന്നു സംഭവം. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ആറു വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു കുട്ടിയുടെയും അധ്യാപികയുടെയും ആരോഗ്യ സ്ഥിതി കുഴപ്പമില്ല.
ഒരു കുട്ടിയുടെ കാലിലും മറ്റൊരു കുട്ടിയുടെ കാല്‍പാദത്തിലും അധ്യാപികയുടെ തോളിനുമാണ് വെടിയേറ്റത്. സ്വയം ട്രക്ക് ഓടിച്ചാണ് ഇയാള്‍ സ്കൂളിലെത്തിയത്. ഈ വാഹനം എവിടെ നിന്നാണ് ലഭിച്ചതെന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ആക്രമണസമയത്ത് 286 വിദ്യാര്‍ഥികളാണു സ്കൂളില്‍ ഉണ്ടായിരുന്നത്. സ്കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്നും പോലീസ് അറിയിച്ചു. വെടിവയ്പുണ്ടായ ഉടനെ വിദ്യാര്‍ഥികളെ പോലീസ് അടുത്തുള്ള പള്ളിയിലേക്ക് സുരക്ഷിതമായി മാറ്റി. അക്രമിയും വെടിയേറ്റവരും തമ്മില്‍ എന്തെങ്കിലു ം ബന്ധമുള്ളതായി അറിയില്ലെന്ന് പോലീസ് പറഞ്ഞു. വെടിവയ്പിനെത്തുടര്‍ന്ന് ഒരാഴ്ചത്തേക്ക് സ്കൂള്‍ അടച്ചിരിക്കുകയാണ്.