സ്വര്‍ണമുഖിയായി ഗോഡ്‌സില്ല ഗോഡ്‌സില്ല… ഓട്ടോ എക്‌സ്‌പോയിലും ഗോഡ്‌സില്ല; സ്വര്‍ണത്തില്‍ പൊതിഞ്ഞ നിസാന്‍ ആര്‍35 ജിടി-ആര്‍ കാറാണ് കഥയിലെ താരം

Slide1ഹോളിവുഡ് സയന്റിഫിക് ഫിക്ഷന്‍ ചിത്രങ്ങളിലെ ഭീകരരൂപിയായ ജന്തുവിനെ ആരും മറക്കാനിടയില്ല. ഓട്ടോമെക്കാനിക്ക ദുബായ് 2016 എന്ന ഓട്ടോ എക്‌സ്‌പോയിലും ഗോഡ്‌സില്ലയെത്തി കാണികളെ അമ്പരപ്പിച്ചു. ഹോളിവുഡ് സിനിമകളിലെ ഭീകരന്‍ ജന്തുവായിട്ടല്ല. സ്വര്‍ണവിഭൂഷിതയായ മണവാട്ടിയെപ്പോലെ സ്വര്‍ണത്തില്‍ പൊതിഞ്ഞ നിസാന്‍ ആര്‍35 ജിടി-ആര്‍ കാറാണ് കഥയിലെ താരം. പൂര്‍ണമായും സ്വര്‍ണം പൂശിയ വിലപിടിപ്പുള്ള വാഹനം. സ്‌പോര്‍ട്‌സ് കാറുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നവരാണ് ഈ കാറിന്റെ രൂപമാറ്റത്തിനു പിന്നില്‍. വില 10 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 6.65 കോടി രൂപ).

വിലയില്‍ മെഴ്‌സിഡസ് ബെന്‍സിന്റെയും റോള്‍സ് റോയ്‌സിന്റെയും അടുത്തെത്തില്ലെങ്കിലും എക്‌സ്‌പോയില്‍ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ സ്വര്‍ണക്കാറിനു കഴിഞ്ഞു.

Related posts