കാട്ടാക്കട: യു ഡി എഫ് നടത്തുന്നത് ധാര്‍മിക സമരമാണ് എന്ന് പറഞ്ഞ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനപോലും പിന്വലിപ്പിക്കത്തക്ക ശേഷിയാണ് സ്വാശ്രയ കച്ചവട ലോബിക്കുള്ളതെന്നും ഇടതുസര്‍ക്കാരിനെ നയിക്കുന്നത് ഈ കച്ചവട ലോബിയാണെന്നും ഡീന്‍ കുര്യാക്കോസ്. ഹര്‍ത്താലിനോടനുബന്ധിച്ചു കാട്ടാക്കടയില്‍ അറസ്റ്റിലായവര്‍ക്കു ജാമ്യം ലഭിച്ചതിനെ തുടര്‍ന്നു നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഡീന്‍ കുര്യാക്കോസ്.
ഹര്‍ത്താലിനോടനുബന്ധിച്ചു കാട്ടാക്കടയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത്, ബ്ലോക്ക് അംഗങ്ങള്‍ അടക്കം ഒമ്പത് പേരെ കാട്ടാക്കട പോലീസ് പിടികൂടിയത്.കാട്ടാക്കട പഞ്ചായത്ത് അംഗങ്ങളായ സതീന്ദ്രന്, സി.എസ്.അനിത, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു , കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തങ്കപ്പന്, സജീവ്, ജോസ് സാമുവേല്‍, രാജു, അരുണ്‍, അനില്‍കുമാര്‍ എന്നിവരാണ് പിടയിലായത് . ഇവര്‍ക്ക് കോടതി ജാമ്യം നല്കി വിട്ടയച്ചു. അതിനിടെ കോടതി വിട്ടയച്ചവര്‍ക്ക് വൈകിട്ട് സ്വീകരണവും നല്കി.