മ​ലൈ​ക​യെ അ​ര്‍​ജു​ന്‍ കാ​ണാ​റി​ല്ലേ..! കിം​വ​ദന്തിക​ള്‍​ക്ക് സ്ഥാ​ന​മി​ല്ല, സുരക്ഷിതരായിരിക്കുക; മൗ​നം വെ​ടി​ഞ്ഞ് അ​ര്‍​ജു​ന്‍ ക​പൂ​ര്‍

കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ബോ​ളി​വു​ഡ് ന​ട​ന്‍ അ​ര്‍​ജു​ന്‍ ക​പൂ​റും മ​ലൈ​ക അ​റോ​റ​യും വേ​ര്‍​പി​രി​യു​ന്നു എ​ന്ന വാ​ര്‍​ത്ത​യാ​യി​രു​ന്നു ബോ​ളി​വു​ഡി​ലെ ച​ര്‍​ച്ചാ വി​ഷ​യം.

മ​ലൈ​ക​യെ അ​ര്‍​ജു​ന്‍ കാ​ണാ​റി​ല്ലെ​ന്നും മ​ലൈ​ക ദി​വ​സ​ങ്ങ​ളോ​ള​മാ​യി വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങാ​തെ തു​ട​രു​ക​യാ​ണെ​ന്നു​മു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളും എ​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍, ഈ ​റി​പ്പോ​ര്‍​ട്ടു​ക​ളോ​ട് പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് അ​ര്‍​ജു​ന്‍ ക​പൂ​ര്‍. മ​ലൈ​യ്ക്ക​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചു കൊ​ണ്ടാ​ണ്് അ​ര്‍​ജു​ന്‍ വി​വാ​ദ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി​യ​ത്.

‘കിം​വ​ദ​ന്ത​ി​ക​ള്‍​ക്ക് സ്ഥാ​ന​മി​ല്ല. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ക’ എ​ന്നാ​ണ് അ​ര്‍​ജു​ന്‍ ഫോ​ട്ടോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ച​ത്.

Related posts

Leave a Comment