തമിഴ് നടി സ്‌നേഹ വീണ്ടുമൊരു മലയാളചിത്രത്തില്‍ അഭിനയിക്കുന്നു. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ് സ്‌നേഹ അഭിനയിക്കുന്നത്. ദ ഗ്രേറ്റ് ഫാദറിലൂടെ ഇന്ദ്രജിത്തിന്റെ മക്കള്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യകതയുമുണ്ട്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സംഘവുമാണ് നിര്‍മാണം. നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌നേഹ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍.
ചിത്രത്തില്‍ സ്‌നേഹയുടെ കഥാപാത്രം സസ്‌പെന്‍സാണെന്നാണ് കേള്‍ക്കുന്നത്. ഇതിനോടകം ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പല ഫോട്ടോകളും പുറത്ത് വന്നു. എന്നാല്‍ ഇതുവരെ നായിക സ്‌നേഹയുടെ ഫോട്ടോ പുറത്ത് വിട്ടിട്ടില്ല. സ്‌നേഹയുടേത് മാത്രമല്ല, ചിത്രത്തില്‍ വളരെ പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കു ന്ന സാറ അര്‍ജുന്റെ ഫോട്ടോയും പുറത്തു വിട്ടിട്ടില്ല. സ്‌നേഹ മെഗാസ്റ്റാറിന്റെ ഭാര്യയായും സാറ മകളായും എത്തുന്നതായാണ് നേരത്തെ വാര്‍ത്തകള്‍ വന്നത്.