3000 രൂ​പ​യ്ക്ക് മോ​ഷ​ണ​മു​ത​ല്‍ വി​റ്റ​ശേ​ഷം ക​ട​യു​ട​മ​യു​ടെ 40000 രൂ​പ​യു​ടെ മൊ​ബൈ​ലു​മാ​യി മു​ങ്ങി !

മോ​ഷ്ടി​ച്ചെ​ടു​ത്ത ബാ​റ്റ​റി വി​ല്‍​ക്കാ​നെ​ത്തി ക​ട​യു​ട​മ​യു​ടെ മൊ​ബൈ​ല്‍ മോ​ഷ്ടി​ച്ച് ക​ട​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ള്‍ പി​ടി​യി​ല്‍.

മാ​ള ടൗ​ണി​ല്‍ ബാ​റ്റ​റി ക​ട ന​ട​ത്തു​ന്ന കോ​ന്നൂ​ര്‍ ന​ങ്ങി​ണി വീ​ട്ടി​ല്‍ ജ​യിം​സ് എ​ന്ന​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ​ത്.

പ​രാ​തി​യെ തു​ട​ര്‍​ന്ന് പ​റ​വൂ​ര്‍ സ്വ​ദേ​ശി കു​ന്നി​ല്‍​മ​ണ​പാ​ടം വീ​ട്ടി​ല്‍ അ​തു​ല്‍ (23) നെ ​മാ​ള എ​സ്.​ഐ: വി.​വി. വി​മ​ല്‍ അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ര​ണ്ട് പ​ഴ​യ ബാ​റ്റ​റി​ക​ളു​മാ​യി ക​ട​യി​ലെ​ത്തി​യ പ്ര​തി​ക​ള്‍ 3,000 രൂ​പ​യ്ക്ക് ബാ​റ്റ​റി ജ​യിം​സി​ന് വി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ക​ട​യി​ല്‍ നി​ന്ന് തി​രി​കെ ഇ​റ​ങ്ങു​ന്ന സ​മ​യം മേ​ശ​യ്ക്ക് മു​ക​ളി​ല്‍ വ​ച്ചി​രു​ന്ന ഉ​ട​മ​യു​ടെ നാ​ല്‍​പ്പ​തി​നാ​യി​രം വി​ല വ​രു​ന്ന ഫോ​ണ്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി.​സി.​ടി.​വി കാ​മ​റ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഒ​ന്നാം പ്ര​തി പി​ടി​യി​ലാ​യ​ത​റി​ഞ്ഞ​തോ​ടെ ര​ണ്ടാം പ്ര​തി ഒ​ളി​വി​ല്‍ പോ​യി. വി​ല്‍​പ്പ​ന ന​ട​ത്തി​യ ബാ​റ്റ​റി അ​ങ്ക​മാ​ലി​യി​ലെ ര​ണ്ടു ബ​സു​ക​ളി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ കെ.​വി. ച​ന്ദ്ര​ശേ​ഖ​ര്‍, മു​ഹ​മ്മ​ദ് ബാ​ഷി, സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​രു​കേ​ഷ് ക​ട​വ​ത്ത്, സീ​നി​യ​ര്‍ സി.​പി.​ഒ ജി​ബി​ന്‍ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment