സൗമ്യക്കു പിന്നാലെ…! ഓടുന്ന ട്രെയിനില്‍ വീണ്ടും പീഡനം; അക്രമികള്‍ 32 കാരിയായ യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊള്ളയടിച്ചു

rapeന്യൂഡല്‍ഹി: കേരളത്തിന്റെ കണ്ണീരായ സൗമ്യക്കു പിന്നാലെ രാജ്യതലസ്ഥാനത്തും ഓടുന്ന ട്രെയിനില്‍ പീഡനം. അക്രമികള്‍ 32 കാരിയായ യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊള്ളയടിച്ചു. വനിതാ കമ്പാര്‍ട്ടുമെന്റിലാണ് ബിഹാര്‍ സ്വദേശിനിയായ യുവതി മാനഭംഗത്തിന് ഇരയായത്. ശനിയാഴ്ച പഴയ ഡല്‍ഹി റെയില്‍വെ സ്‌റ്റേഷനും ഷഹാദരയ്ക്കും ഇടയിലായിരുന്നു സംഭവം.

അഞ്ചു സ്ത്രീകളാണ് വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നത്. ഷഹാദര റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ നാലു സ്ത്രീകള്‍ ഇറങ്ങി. ഇവിടെനിന്നും മൂന്നു പുരുഷന്‍മാര്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറി. ഇതില്‍ രണ്ടു പേര്‍ യുവതിയുടെ പണവും ആഭരണങ്ങളും മറ്റും അടങ്ങുന്ന ബാഗ് കവര്‍ന്ന് കടന്നു. മൂന്നാമന്‍ യുവതിയെ കയറിപ്പിടിച്ചു. ചെറുക്കാന്‍ ശ്രമച്ചെങ്കിലും കമ്പാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ അക്രമി കീഴടക്കി പീഡിപ്പിച്ചു.

ഈ സമയം രണ്ടു പോലീസുകാര്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് വന്നതാണ് പെണ്‍കുട്ടിയുടെ ജീവന് രക്ഷയായത്. സംഭവുമായി ബന്ധപ്പെട്ട് ഷഹബാസ് (25) എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബ ചടങ്ങില്‍ പങ്കെടുക്കാനാണ് യുവതി ഡല്‍ഹിയിലേക്ക് വന്നത്.

Related posts