ന​ടു​വി​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേറ്റു; സാരമായി പരിക്കേറ്റ പ്രജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വ​ടി​വാ​ള്‍, ഇ​രു​മ്പ് ദ​ണ്ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ക്ര​മ​ണം നടത്തിയത്

ന​ടു​വി​ൽ: ന​ടു​വി​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. സി​പി​എം പ്ര​വ​ർ​ത്ത​ക​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​മാ​യ അ​മ്പ​ഴ​ത്തി​നാ​ല്‍ പ്ര​ജീ​ഷി​നാ​ണ് (21) വെ​ട്ടേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ ന​ടു​വി​ൽ ടൗ​ണി​ലാ​ണ് സം​ഭ​വം. ന​ടു​വി​ല്‍ ടൗ​ണി​ല്‍ മ​ത്സ്യ​വി​ല്പ​ന ന​ട​ത്തു​ന്ന പ്ര​ജീ​ഷി​നെ ഒ​രു സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട പ്ര​ജീ​ഷി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘം മ​ണ്ട​ളം എ​സ്എ​ന്‍​ഡി​പി മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്തു വ​ച്ച് വെ​ട്ടി പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്തു. ത​ല​യ്ക്കും പു​റ​ത്തും വെ​ട്ടു കൊ​ണ്ട പ്ര​ജീ​ഷി​നെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വ​ടി​വാ​ള്‍, ഇ​രു​മ്പ് ദ​ണ്ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ക്ര​മ​ണം. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

Related posts