സൗമ്യ കേസ്; കോടതിയില്‍ നടന്നത് മുന്‍ കൂട്ടി തയ്യാറാക്കിയ നാടകം; ജസ്റ്റിസ് ഗൊഗോയില്‍ നിന്ന് കടുത്ത അവഗണനയാണ് ഏല്‍ക്കേണ്ടി വന്നതെന്ന് കട്ജു

kaduന്യൂഡല്‍ഹി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നടന്നത് തനിക്കെതിരെ കരുതിക്കൂട്ടിയുള്ള നാടകമായിരുന്നുവെന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. കേസു പരിഗണിച്ച ജസ്റ്റിസ് ഗൊഗോയില്‍ നിന്നു തനിക്ക് കടുത്ത അവഗണനയാണ് ഏല്‍ക്കേണ്ടി വന്നതെന്നും കട്ജു വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.

തനിക്ക് വാദത്തിനു അരമണിക്കൂര്‍ മാത്രമേ അനുവദിക്കൂ എന്നു പറഞ്ഞതുള്‍പ്പെടെ തന്നെ അപമാനിക്കാനുള്ള ഗൂഢ നീക്കമാണ് ജസ്റ്റീസ് ഗൊഗോയ് നടത്തിയതെന്നും കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. കേസുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകള്‍ തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്നായിരുന്നു ജസ്റ്റീസ് ഗൊഗോയ് പറഞ്ഞത്. ഇഷ്ടമുള്ള നടപടി സ്വീകരിച്ചോളു എന്നു പറഞ്ഞപ്പോള്‍ ബ്ലോഗ് പോസ്റ്റുകളുടെ പേരില്‍ തനിക്കെതിരെ കോടയലക്ഷ്യത്തിനു നടപടി സ്വീകരിക്കുകയായിരുന്നു.

ഇത്തരം ഭീഷണികള്‍ തന്നോട് വേണ്ടെന്നു പറഞ്ഞപ്പോഴാണ് തന്നെ കോടതിയില്‍ നിന്നു പുറത്തേക്ക് കൊണ്ടു പോകാന്‍ ജഡ്ജി ആവശ്യപ്പെട്ടത്. ഈ നടപടികള്‍ ശരിയാണോയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

Related posts