ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ബ​രി​മ​ല ച​ർ​ച്ചാ വി​ഷ​യ​മാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ബ​രി​മ​ല ച​ർ​ച്ചാ വി​ഷ​യ​മ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ശ​ബ​രി​മ​ല പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​മോ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​രി​മ​ല​യി​ലെ യു​വ​തി​പ്ര​വേ​ശ​ന​ത്തി​നെ​തി​രെ മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ശ​ങ്ക​ർ റേ ​നി​ല​പാ​ട് എ​ടു​ത്തി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ബി​ജെ​പി ധാ​ര​ണ ആ​രോ​പ​ണ​ത്തി​നൊ​പ്പം ശ​ബ​രി​മ​ല വി​ഷ​യ​വും ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്നു​ണ്ട്. താ​ൻ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്ന് പി​ന്നാ​ലെ ശ​ങ്ക​ർ റേ ​പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു. ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നു വി​ശ്വാ​സ​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ള്‍ മാ​റ്റി​മ​റി​ക്കു​ന്ന​തി​നോ​ടു ത​നി​ക്കു യോ​ജി​പ്പി​ല്ലെ​ന്നും ശ​ങ്ക​ർ റേ ​തു​റ​ന്ന​ടി​ച്ചി​രു​ന്നു.

കോ​ന്നി​യി​ൽ കെ. ​സു​രേ​ന്ദ്ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തോ​ടെ​യാ​ണു ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പു​രം​ഗ​ത്ത് മെ​ല്ലെ ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. പാ​ലാ​യി​ൽ പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി യു​ഡി​എ​ഫി​നെ​തി​രേ എ​ൽ​ഡി​എ​ഫ് ആ​യു​ധ​മാ​ക്കി​യി​രു​ന്നു.

Related posts