ചാലക്കുടി: നിലവില്‍ സ്കൂള്‍ സ്ഥിതി ചെയ്യു ന്ന സ്ഥലത്ത് സ്റ്റേഡിയം നിര്‍മിക്കണമെന്ന ആവശ്യം മാനിക്കാതെ സ്കൂള്‍ കെട്ടിട നിര്‍മാണത്തിനു ശിലാസ്ഥാപനകര്‍മം നടത്തുന്ന ഒമ്പ തിനു ചാലക്കുടിയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഏഴു മുതല്‍ ഒമ്പതുവരെ റിലേ സത്യഗ്രഹം നടത്തുവാനും തീരുമാനിച്ചു. ആറിനു നിര്‍ദിഷ്ട സ്കൂള്‍ കെട്ടിടത്തിന്റെ മാസ്റ്റര്‍പ്ലാനിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് വാര്‍ഡുകള്‍ തോറും വാഹനപ്രചരണ ജാഥ നടത്തുവാന്‍ തീരുമാനിച്ചു.
മുന്‍ അന്തര്‍ദേശീയ ഫുട്‌ബോള്‍ താരങ്ങളായ ടി.കെ.ചാത്തുണ്ണി, പി.വി.രാമകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ അഡ്വ. ബിജു എസ്. ചിറ യത്ത്, വി.ഒ. പൈലപ്പന്‍, ഷിബു വാലപ്പന്‍, വി വിധ രാഷ്ട്രീയകക്ഷി നേതാക്കളായ അഡ്വ. സി.ജി. ബാലചന്ദ്രന്‍, കെപിസിസി സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, പി.സി. നാരായണന്‍, എം.വി.ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒമ്പതിന് ഉച്ചകഴിഞ്ഞ് രണ്ടിന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണു സ്കൂളിന്റെ ശിലാസ്ഥാപനകര്‍മം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്കൂള്‍ കെട്ടിടം പുതിയ ഗ്രൗണ്ടി ല്‍ പണിയുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭിക്കില്ലെന്ന നഗരസഭയുടെ വാദംതെ റ്റാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം തീരുമാനിക്കേണ്ടതു പ്രദേശിക തല ത്തിലാണെന്നു മന്ത്രി അറിയിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.