ഐശ്വര്യറായ് ഉറക്ക ഗുളിക കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചു? സത്യാവസ്ഥ എന്താണ്, വ്യാജവാര്‍ത്തയോ അതോ സത്യമോ?

aiswaryaസോഷ്യല്‍മീഡിയയില്‍ പരക്കുന്ന വാര്‍ത്തകള്‍ സത്യമാണോ? കരണ്‍ ജോഹര്‍ ചിത്രം യെ ദില്‍ ഹെ മുഷ്ക്കിലിന്റെ ട്രെയിലര്‍ പുറത്തുവിട്ടതോടെയാണ് ബോളിവുഡ് നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായി ബി ടൗണിലെ ചര്‍ച്ചാ കേന്ദ്രമായി മാറുന്നത്. ചിത്രത്തില്‍ നടന്‍ രണ്‍ബീര്‍ കപൂറിനൊപ്പം ഇഴുകിച്ചേര്‍ന്നഭിനയിച്ച രംഗങ്ങള്‍ കാരണം ബച്ചന്‍ കുടുംബത്തില്‍ പ്രശ്‌നങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.

ഇഴുകിച്ചേര്‍ന്നുള്ള അഭിനയത്തെത്തുടര്‍ന്ന് ഭര്‍ത്താവ് അഭിഷേക് ബച്ചനും ഭര്‍തൃപിതാവുമായ അമിതാഭ് ബച്ചനും നടിയോട് അകലം പാലിക്കുന്നുവെന്ന വാര്‍ത്തകളായിരുന്നു പിന്നീട് പുറത്തു വന്നിരുന്നത്. ഇതിനു പിന്നാലെയാണ് മറ്റൊരു വാര്‍ത്ത കൂടി വരുന്നത്. നടി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്രേ. യെ ദില്‍ ഹെ മുഷ്ക്കില്‍ ചിത്രത്തോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. വിവരം പുറം ലോകമറിയാതിരിക്കാനായി ബച്ചന്‍ കുടുംബം ഡോക്ടറെ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നെന്നും വാര്‍ത്തയില്‍ പറയുന്നു.

ഔട്ട് ലുക്ക് പാകിസ്ഥാന്‍ എന്ന ഒരു ബ്ലോഗിലാണ് നടിയുടെ ആത്മഹത്യാ വാര്‍ത്ത ആദ്യം വന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഐശ്വര്യയെ ചികിത്സിച്ച ഡോക്ടറുടെ പരാമര്‍ശവും ബ്ലോഗിലുണ്ടത്രേ. ഡോക്ടറെത്തി നടിയുടെ ജീവന്‍ രക്ഷിച്ചതിനു ശേഷം എന്നെ മരിക്കാനനുവദിക്കൂ ഈയൊരു ജീവിതത്തേക്കാള്‍ നല്ലത് മരണമാണെന്നാണത്രേ നടി ഡോക്ടറോട് പറഞ്ഞത്. നടിയുടെ ആത്മഹത്യ ശ്രമം വ്യാജ വാര്‍ത്തയാണെന്ന് പിന്നീട് കണ്ടെത്തി. ലോക സുന്ദരി കുടുംബത്തോടൊപ്പം സന്തോഷത്തോടെയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Related posts