മലപ്പുറം: ജില്ലയില്‍ ഹോം സ്‌റ്റേ ബിസിനസ് രംഗത്തേക്ക് കൂടുതല്‍ പേര്‍ വരുന്നു. ഈ വര്‍ഷം ജില്ലയില്‍ പുതുതായി അഞ്ച് ഹോം സ്‌റ്റേകളാണ് ആരംഭിച്ചത്. സ്വന്തം വീട്ടില്‍ അതിഥികളെ താമസിപ്പിച്ച് അധിക വരുമാനം നേടാനാകുമെന്നാണ് ഹോം സ്‌റ്റേ ബിസിനസിന്റെ പ്രത്യേകത. മറ്റു ബിസിനസ് സംരംഭങ്ങളെ അപേക്ഷിച്ച് മുടക്കു മുതല്‍ ഇല്ലാത്തതും കൂടുതല്‍ വരുമാനം നേടാനാവുന്നതും സംരംഭകരെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്.
ഹോം സ്‌റ്റേകള്‍ക്ക് പുറമെ സര്‍വീസ്ഡ് വില്ല രംഗത്തും സംരംഭകര്‍ ജില്ലയില്‍ കൂടുതലായി വരുന്നുണ്ട്. ഹോം സ്റ്റേയില്‍ പങ്കാളികളാകുന്നവര്‍ക്ക് അവരവരുടെ സംസ്കാരത്തിനനുസരിച്ചുള്ള അതിഥികളെ തെരഞ്ഞെടുക്കുതിനുള്ള അവസരമുണ്ടാകും. വീട്ടിലെ ഒരു മുറി സഞ്ചാരികള്‍ക്ക് നല്‍കാന്‍ തയാറുള്ളവര്‍ക്ക് ഹോം സ്‌റ്റേ വിഭാഗത്തിലും താമസമില്ലാത്ത വീടുകള്‍ നല്‍കി സര്‍വീസ് വില്ല വിഭാഗത്തിലും വരുമാനം നേടാം. പ്രതിമാസം 25000 മതുല്‍ ഒരു ലക്ഷം വരെ ഇത്തരത്തില്‍ സാമ്പാദിക്കുന്നവരുണ്ട്. സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കാവശ്യമായ പരിശീലനവും മാര്‍ഗനിര്‍ദേശവും ഡിടിപിസി നല്‍കും. സ്ഥാപനത്തിനു കൂടുതല്‍ പ്രചാരണം നല്‍കുതിനാവശ്യമായ നടപടികളും ഡിടിപിസി സ്വീകരിക്കും.
നിലമ്പൂര്‍ ഭാഗങ്ങളിലാണ് നിലവില്‍ ഹോം സ്‌റ്റേകളും സര്‍വീസ്ഡ് വില്ലകളുമുള്ളത്. ജില്ലയില്‍ വിദേശികള്‍ കൂടുതലായെത്തുന്ന പെരിന്തല്‍മണ്ണ, കോട്ടക്കല്‍ ഭാഗങ്ങളിലും ഹോം സ്‌റ്റേ ബിസിനസിന് സാധ്യതയേറെയാണ്. പുതുതായി ഹോം സ്‌റ്റേ ലൈസന്‍സ് ലഭിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കളക്ടര്‍ ടി. ഭാസ്കരന്‍ വിതരണം ചെയ്തു. ഡിടിപിസി സെക്രട്ടറി വി. ഉമ്മര്‍ കോയ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു.