ഹോളിവുഡ് താരം കിം കര്‍ദാഷിയാനെ കെട്ടിയിട്ടു കവര്‍ച്ച; കൊള്ളക്കാര്‍ കവര്‍ന്നത് 74കോടി വില വരുന്ന ആഭരണങ്ങളും വജ്രവും

Kimപാരീസ്: ഹോളിവുഡ് നടിയും റിയാലിറ്റി ടിവി സ്റ്റാറും മോഡലുമായ കിം കര്‍ദാഷിയാനെ(35) തോക്കിന്‍മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു. ഞായറാഴ്ച രാത്രി പാരീസിലാണു സംഭവം. പോലീസ് വേഷധാരികളായ അഞ്ചുപേര്‍ ആഡംബര ഹോട്ടലില്‍ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി കൊള്ളയടിക്കുകയായിരുന്നു. നടിയെ കുളിമുറിയില്‍ കെട്ടിയിട്ടു.

74കോടി വില വരുന്ന ആഭരണങ്ങളും വജ്രവും കൊള്ളക്കാര്‍ കവര്‍ന്നു. ഒരുകോടി പ ത്തുലക്ഷം ഡോളറിന്റെ ആഭരണങ്ങള്‍ മോഷണം പോയെന്നു ഫ്രഞ്ച്മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ കിമിന് പരിക്കേറ്റിട്ടില്ല. പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കിം. സംഭവം അറിഞ്ഞ് ഭര്‍ത്താവ് കെയ്ന്‍ വെസ്റ്റ് ന്യൂയോര്‍ക്കിലെ സംഗീതപരിപാടി പകുതിക്ക് അവസാനിപ്പിച്ചു.

Related posts