പ​ണം ന​ൽ​കി​യ​ത്  കേ​ന്ദ്ര​സ​ർ​ക്കാ​ര​ല്ലെ​ങ്കി​ൽ പി​ന്ന​യാ​രെന്ന് മോദി സർക്കാർ പറ‍യണം; ഫോ​ണ്‍ ചോ​ർ​ത്ത​ൽ വി​വാ​ദ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെതിരേ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി

 


ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ൽ വി​വാ​ദ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി. വി​ഷ​യ​ത്തി​ൽ ഒ​ന്നും മ​റ​യ്ക്കാ​നി​ല്ലെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​ത​ണ​മെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ട്വീ​റ്റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ര്യ​ങ്ങ​ളു​ടെ യാ​ഥാ​ർ​ഥ്യ​മെ​ന്തെ​ന്ന് ചോ​ദി​ച്ച​റി​യ​ണം.

ആ​രാ​ണ് പെ​ഗാ​സ​സി​ന് പി​ന്നി​ലെ​ന്നും ഇ​തി​നാ​യി പ​ണം മു​ട​ക്കി​യ​ത് ആ​രാ​ണെ​ന്നും ക​ണ്ടെ​ത്ത​ണം. സാ​ന്പ​ത്തി​ക ക​രാ​റു​ക​ൾ​ക്ക് അ​നു​സ​രി​ച്ച് പ​ണി​യെ​ടു​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് പെ​ഗാ​സ​സ്.

അ​വ​രു​ടെ ഇ​ന്ത്യ​ൻ ദൗ​ത്യ​ത്തി​ന് പ​ണം ന​ൽ​കി​യ​ത് ആ​രെ​ന്ന ചോ​ദ്യ​മാ​ണ് ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ര​ല്ലെ​ങ്കി​ൽ പി​ന്ന​യാ​ര്. അ​ത് ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളോ​ട് പ​റ​യേ​ണ്ട ബാ​ധ്യ​ത മോ​ദി സ​ർ​ക്കാ​രി​ന്േ‍​റ​താ​ണ്. -സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ട്വീ​റ്റ് ചെ​യ്തു.

ഫോ​ണ്‍ ചോ​ർ​ത്ത​ൽ സം​ബ​ന്ധി​ച്ച് വ​ലി​യൊ​രു വാ​ർ​ത്ത പു​റ​ത്തു​വ​രാ​ൻ പോ​കു​ന്നു​വെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​യാ​ണ് ആ​ദ്യം ട്വീ​റ്റ് ചെ​യ്ത​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഫോ​ണ്‍ ചോ​ർ​ത്തി​യെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ ഫോ​ണു​ക​ളാ​ണ് ചോ​ർ​ത്തി​യ​ത്. വി​ഷ​യം പ​ർ​ല​മെ​ന്‍റി​ലും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വ​ച്ചു. ജൂ​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കോ​ണ്‍​ഗ്ര​സ് ഉ​ന്ന​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് വി​ഷ​യ​ത്തി​ൽ വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നാ​ണ് ന​രേ​ന്ദ്ര മോ​ദി പ്ര​തി​ക​രി​ച്ച​ത്.

Related posts

Leave a Comment