ഹോളിവുഡ് വിളിച്ചെങ്കില്‍…

Anushka180716ബോളിവുഡ് ചിത്രം സുല്‍ത്താന്‍ ഹിറ്റായതോടെ ചിത്രത്തിലെ നായികയ്ക്ക് പുതിയൊരു മോഹം ഉദിച്ചു. ഹോളിവുഡില്‍ ഒന്ന് അഭിനയിക്കണം. ആഗ്രഹം പറഞ്ഞെന്നേയുള്ളു ഇപ്പോഴൊന്നും അതിന് സാധിക്കില്ലെന്നറിയാമെന്നും അനുഷ്ക ശര്‍മ പറയുന്നു. തിരക്ക് തന്നെയാണ് കാരണം.

ബോളിവുഡില്‍ തന്നെ നിരവധി അവസരങ്ങളാണ് താരത്തിനുള്ളത്.  സ്വന്തം നിര്‍മാണ കമ്പനിയെടുക്കുന്ന ഫില്ലൗരിയിലാണ് അനുഷ്ക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു അഭിനേതാവ് എല്ലാത്തരത്തിലുള്ള കഥാപാത്രങ്ങളെയും അവതരിപ്പിക്കണം. വ്യത്യസ്ത സാഹചര്യങ്ങളെയും മനസിലാക്കണം. തിരക്കുകള്‍ ഒതുങ്ങുമ്പോള്‍ ഹോളിവുഡില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അനുഷ്ക പറഞ്ഞു.

Related posts