ആംബുലൻസുകളിലെ ഗ്ലാസിൽ കറുത്ത കൂളിംഗ് ഫിലിം !‘ആരും ഒന്നുമറിയില്ല’


കോ​ട്ട​യം: ആം​ബു​ല​ൻ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. അ​ന​ധി​കൃ​ത​മാ​യി ഓ​ടു​ന്ന ആം​ബു​ല​ൻ​സു​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ചു.

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ മൂ​ന്നു സ്ക്വാ​ഡു​ക​ളാ​ണ് ആം​ബു​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി ഗ്ലാ​സു​ക​ളി​ൽ കൂ​ളിം​ഗ് ഫി​ലു​മു​ക​ളും സ്റ്റി​ക്ക​റു​ക​ളും ഒ​ട്ടി​ച്ചു മ​റ​ച്ച നി​ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ 12 ആം​ബു​ല​ൻ​സു​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കൂ​ളിം​ഗ് ഫി​ലി​മു​ക​ൾ​ക്കു പു​റ​മേ മു​ക​ളി​ല​ത്തെ ലൈ​റ്റ് ഒ​ഴി​കെ ബാ​ക്കി​യു​ള്ള അ​നാ​വ​ശ്യ​മാ​യ ലൈ​റ്റു​ക​ൾ നീ​ക്കം ചെ​യ്യാ​നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.

വാ​ഹ​ന​ത്തി​ന്‍റെ ക​ണ്ണാ​ടി​യി​ൽ പു​റം​കാ​ഴ്ച മ​റ​യ്ക്കും​വി​ധം കൂ​ളിം​ഗ് ഫി​ലിം ഒ​ട്ടി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മ​ത്തി​ൽ ആം​ബു​ല​ൻ​സി​നും ഇ​ള​വി​ല്ലെ​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. രോ​ഗി​യു​ടെ സ്വ​കാ​ര്യ​ത സൂ​ക്ഷി​ക്കാ​ൻ എ​ന്ന പേ​രി​ൽ ക​ണ്ണാ​ടി പൂ​ർ​ണ​മാ​യി മൂ​ടാ​ൻ പാ​ടി​ല്ല.

ആ​വ​ശ്യ​മെ​ങ്കി​ൽ രോ​ഗി​യെ പു​ത​പ്പി​ക്കാം. ഇ​ന്ന​ലെ ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ ഏ​റെ ആം​ബു​ല​ൻ​സു​ക​ളും കൂ​ളിം​ഗ് സ്റ്റി​ക്ക​ർ പ​തി​ച്ച​വ​യാ​യി​രു​ന്നു.

രോ​ഗി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും ചി​ല ആം​ബു​ല​ൻ​സു​ക​ൾ സൈ​റ​ണ്‌ മു​ഴ​ക്കി​യും ലൈ​റ്റ് പ്ര​കാ​ശി​പ്പി​ച്ചും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ റൂ​ൾ 100 പ്ര​കാ​രം വാ​ഹ​ങ്ങ​ളി​ലെ ഗ്ലാ​സു​ക​ൾ സു​താ​ര്യ​മാ​വ​ണ​മെ​ന്നി​രി​ക്കെ രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്ക് എ​ന്ന ന്യാ​യം പ​റ​ഞ്ഞ് ഗ്ലാ​സു​ക​ൾ പൂ​ർ​ണ​മാ​യും മ​റ​യ​ത്ത​ക്ക രീ​തി​യി​ൽ

സ്റ്റി​ക്ക​റു​ക​ളും ഫി​ലി​മു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു.

രോ​ഗി​ക​ളു​ടെ ജീ​വ​ന്‍റെ പ്രാ​ധാ​ന്യം മു​ൻ​നി​ർ​ത്തി ആം​ബു​ല​ൻ​സു​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടെ​ങ്കി​ലും ഓ​ട്ട​ത്തി​ൽ അ​ല്ലാ​ത്ത സ​മ​യ​ത്ത്

ഇ​ത്ത​രം ആം​ബു​ല​ൻ​സു​ക​ളി​ലെ നി​യ​മ​വി​രു​ദ്ധ​മാ​യ സ്റ്റി​ക്ക​റു​ക​ൾ​ക​ൾ​ക്കെതി​രെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടോ​ജോ എം. ​തോ​മ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment