കാല്‍നൂറ്റാണ്ട് ഒരു വിസില്‍ ശ്വാസകോശത്തില്‍ സൂക്ഷിക്കുക. അതിനു ശേഷം പുറത്തെടുക്കുക. കേട്ടിട്ട് വിശ്വസിക്കാന്‍ പാടുണ്ട് അല്ലേ. കണ്ണൂരിലെ മട്ടന്നൂരിലെ ഒരു വീട്ടമ്മയാണ് 15-ാം വയസില്‍ കളിക്കുന്നതിനിടെ വിസില്‍ വിഴുങ്ങിയത്. ഇത് തിരിച്ചെടുത്തതാവട്ടെ ഇവരുടെ 40-ാം വയസ്സിലും. വിസില്‍ ഇത്രകാലം തന്റെ ശ്വാസനാളത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നെന്നു തിരിച്ചറിഞ്ഞ വീട്ടമ്മ ആകെ ഞെട്ടിയിരിക്കുകയാണ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബ്രോങ്കോസ്കോപ്പി നടത്തിയാണു വിസില്‍ പുറത്തെടുത്തത്. വിട്ടുമാറാത്ത ചുമയുമായി, തളിപ്പറമ്പിലെ പള്‍മണോളജിസ്റ്റ് ഡോ: ജാഫറിന്റെ ക്ലിനിക്കില്‍നിന്നും റഫര്‍ ചെയ്യപ്പെട്ടാണു കണ്ണൂര്‍ ഗവ. മെഡി. കോളജിലെ പള്‍മണോളജി വിഭാഗത്തില്‍ എത്തിയത്. അവിടെ സി.ടി. സ്കാന്‍ ചെയ്തപ്പോള്‍ ശ്വാസനാളിയില്‍ അന്യവസ്തു കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയമുദിച്ചു. ഉടന്‍തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പള്‍മണോളജിസ്റ്റ് ഡോ.രാജീവ് റാമിന്റെ നേതൃത്വത്തിലുള്ള സംഘം ശ്വാസനാളത്തില്‍ ട്യൂബ് കടത്തിയുള്ള ബ്രോങ്കോസ്കോപ്പിക്ക് വിധേയയാക്കി. ബ്രോങ്കോസ്കോപ്പി വഴി പുറത്തെത്തിയത് ചെറിയ വിസിലായിരുന്നു. ഇതോടെയാണു പതിനഞ്ചാം…
Read MoreDay: February 17, 2021
വൈപ്പിൻകാരുടെ ദുർവിധിക്ക് ഒരുമാറ്റവുമില്ല; ഓരുവെള്ളത്തിൽ വീട്ടുമുറ്റം മുങ്ങി, വീട്ടിലെത്തിക്കാതെ യുവാവിന്റെ മൃതദേഹം സംസ്കരിച്ചു
വൈപ്പിൻ: വേലിയേറ്റത്തെത്തുടർന്നു നായരന്പലം കടപ്പുറം മേഖലയിലെ തോടുകളിൽ ഓരുജലം പൊങ്ങിയതിനാൽ പ്രദേശവാസിയായ യുവാവിന്റെ മൃതദേഹം വീട്ടിലെത്തിക്കാതെ സംസ്കരിക്കേണ്ടി വന്നു. സ്കൂട്ടർ അപകടത്തിൽ മരിച്ച നായരന്പലം വലിയപുരയ്ക്കൽ മധുവിന്റെ മകൻ വിഷ്ണു (22) മൃതദേഹമാണു സ്വന്തംവീട്ടിലെത്തിക്കാൻ കഴിയാതെ ബന്ധുവിന്റെ വീട്ടിൽ പൊതുദർശനത്തിനു വച്ചശേഷം സംസ്കരിക്കേണ്ടി വന്നത്. നായരന്പലം 12-ാം വാർഡിൽ ബാനർജി തോടിന്റെ പരിസരത്തുള്ള വിഷ്ണുവിന്റെ വീട്ടുമുറ്റവും പരിസരവും ഓരുജലം നിറഞ്ഞുകിടക്കുകയാണ്. പരിസരത്തെ അന്പതിൽപരം വീടുകളുടെ വളപ്പുകളിലും സ്ഥിതി ഇതുതന്നെ. മൃതദേഹം വീട്ടിലെത്തിക്കാൻ സാധിക്കാതെ വന്നതോടെ കുറച്ചകലെയുള്ള ഒരു ബന്ധുവീട്ടിൽ പൊതുദർശനത്തിനു വയ്ക്കുകയായിരുന്നു. മുരുക്കുംപാടം ശ്മശാനത്തിലായിരുന്നു സംസ്കാരം.
Read Moreതോൽവിയിൽ നിന്നും തോൽവിയിലേക്ക്; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ പുറത്താക്കി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് കിബു വികൂനയെ പുറത്താക്കി. ഹൈദരാബാദ് എഫ്സിക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ വമ്പന്‍ തോല്‍വിക്ക് പിന്നാലെയാണ് വികൂനയ്ക്കെതിരെ മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. എതിരില്ലാത്ത നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെട്ടത്. സീസണിലെ എട്ടാം പരാജയമാണ് ബ്ലാസ്റ്റേഴ്സിന്റേത്. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അവസാനക്കാരായി തുടരും. ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് നാല് ഗോളുകൾ വാങ്ങിക്കൂട്ടിയത്. 56, 63 മിനിറ്റുകളിൽ സൻഡാസയും അരിദനെ സന്റാന (86) ജാവോ വിക്ടർ (90) എന്നിവരും ഹൈദരാബാദിനായി ലക്ഷ്യം കണ്ടു. മോശം പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിന് ഇത്തവണയും വൻ പരാജയം ഒരുക്കിയത്. എതിരില്ലാത്ത നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെട്ടത്. സീസണിലെ എട്ടാം പരാജയമാണ് ബ്ലാസ്റ്റേഴ്സിന്റേത്. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അവസാനക്കാരായി തുടരും. ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഗോൾ…
Read Moreസലിംകുമാറിന് രാഷ്ട്രീയ ലക്ഷ്യമുണ്ടാകാം; വിവാദങ്ങളോട് പ്രതികരിച്ച് വീണ്ടും കമൽ
കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സലിംകുമാറിന്റെ വാദങ്ങളെ തള്ളി ചലച്ചിത്ര അക്കാദമി ചെയര്മാന് കമൽ. സലിംകുമാറിനെ മേളയിൽനിന്ന് ഒഴിവാക്കിയിട്ടില്ല. വിവാദം വീണ്ടും ഉയർത്തുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും കമൽ പറഞ്ഞു. വിഷയത്തിൽ സലിംകുമാറുമായി അരമണിക്കൂറോളം സംസാരിച്ചു. മേളയിൽനിന്ന് തന്റെ പേരൊഴിവാക്കിയെന്ന സലിംകുമാറിന്റെ ആരോപണം ശരിയല്ല. ഇക്കാര്യം അദ്ദേഹത്തെ ബോധിപ്പിച്ചുവെന്നും കമൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
Read Moreവീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; പ്രതിഷേധിച്ച് തീകൊളുത്തിയയാള്‍ മരിച്ചു; വിമതനായി മത്സരിച്ചതിലെ പകയെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം
തിരുവനന്തപുരം: വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിൽ മനംനൊന്ത് ആത്മഹത്യ ശ്രമം നടത്തിയയാൾ മരിച്ചു. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സനിൽ ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സനില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥിയായിരുന്നു സനിൽ. കോൺഗ്രസ് വിമതനായാണ് സനിൽ മത്സരിച്ചത്. താന്‍ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിലെ പകയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നിലെന്നായിരുന്നു സനിലിന്റെ ആരോപണം. എന്നാല്‍ മാസങ്ങളുടെ വൈദ്യുതി കുടിശ്ശികയുണ്ടെന്ന് കെഎസ്ഇബി പറഞ്ഞു. ലോക്ഡൗണിന് ശേഷം സനിൽ ബില്ല് അടച്ചിട്ടില്ലെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.
Read Moreപിണറായിക്ക് എന്തുവേണമെങ്കിലും പറയാം..! വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയുന്നില്ലെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയാനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പിണറായിക്ക് എന്തുവേണമെങ്കിലും പറയാമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരാണ് പിഎസ്സി ഉദ്യോഗാര്‍ഥികളോട് എന്നും നീതി കാട്ടിയത്. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒറ്റ ലിസ്റ്റും റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉദ്യോഗാർഥികളുടെ മുന്നിൽ മുട്ടിലിഴയേണ്ടത് ഉമ്മൻ ചാണ്ടിയാണെന്നാണ് പിണറായി കഴിഞ്ഞ ദിവസം പറഞ്ഞത്. ഉദ്യോഗാർഥികളുടെ മുന്നിൽ മുട്ടിലിഴയേണ്ടതും മറ്റാരുമല്ല. താനാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന് ഏറ്റുപറയണം. എങ്കിൽ അവരോട് അൽപമെങ്കിലും നീതി പുലർത്തിയെന്ന് പറയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read More