റോം: ഇറ്റലിയിൽ 88 ശതമാനം പ്രദേശങ്ങളിലും കോവിഡ് 19 വൈറസിന്റെ ഇംഗ്ലീഷ് വകഭേദം കണ്ടെത്തിയ സാഹചര്യങ്ങൾ നിലനിൽക്കെ കൊറോണ വൈറസിന്റെ പുതിയതും അപൂർവവുമായ ഒരു വകഭേദം തെക്കൻ ഇറ്റാലിയൻ നഗരമായ നേപ്പിൾസിൽ കണ്ടെത്തിയത് രാജ്യത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിയ്ക്കയാണ്. ബി 1.525 എന്ന വൈറസ് വകഭേദത്തെ കണ്ടെത്തിതായി ഇറ്റലിയിലെ ഫെഡറിക്ക യൂണിവേഴ്സിറ്റിയും നേപ്പിൾസിലെ പാസ്കൽ റിസർച്ച് ഇൻസ്ററിറ്റ്യൂട്ടുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയയാളിൽ പതിവു കോവിഡ് 19 പരിശോധന നടത്തിയപ്പോഴാണ് ഈ അപൂർവ വകഭേദം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ചയിൽ ആരോഗ്യ മന്ത്രാലയവും സുപ്പീരിയർ ഇൻസ്ററിറ്റ്യൂട്ട് ഓഫ് സാനിറ്റയും ചേർന്നു ഒരു സർവേ നടത്തിയിരുന്നു. യുകെ, ഡെൻമാർക്ക്, നൈജീരിയ, യുഎസ് എന്നിവിടങ്ങളിൽ ഈ വകഭേദത്തിന്റെ നൂറോളം കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം പല രാജ്യങ്ങളിലും കണ്ടുവരുന്ന വൈറസ് വകഭേദങ്ങളുടെ കാര്യത്തിലെന്ന പോലെ ഇതിന്റെയും വ്യാപനതീവ്രത,…
Read MoreDay: February 19, 2021
തുടർഭരണമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്നം; യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നു കെ.സി വേണുഗോപാൽ
കൊട്ടാരക്കര: എൽഡിഎഫിന്റെ തുടർ ഭരണമെന്നത് ദിവാസ്വപ്നം മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെട്രോൾ ഡീസൽ വില അടിക്കടി കേന്ദ്ര സർക്കാർ വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാർ അതിന്റെ വിഹിതം പറ്റുകയാണ് ചെയ്യുന്നത്. കേരളത്തിലെ ജനങ്ങളെ വിലയ്ക്കെടുക്കാൻ മോദിക്കും പിണറായി വിജയനും കഴിയില്ല എന്ന് ബോധ്യപെടുത്തുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര മാർത്തോമാ ഗേൾസ് ഹൈസ്കൂളിന് സമീപത്ത് നിന്ന് ആയിരകണക്കിന് യുഡിഫ് പ്രവർത്തകർ രമേശ് ചെന്നിത്തലയെ സ്വീകരിച്ചു തുറന്ന വാഹനത്തിൽ ചന്തമുക്ക് മുനിസിപ്പൽ ഗ്രൗണ്ടിൽ സജ്ജീകരിച്ച വേദിയിൽ എത്തിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, എൻ.കെ…
Read Moreവാട്സ് ചാറ്റ് ഉൾപ്പെടെ സ്വകാര്യ സംഭാഷണങ്ങൾ പോലീസ് ചോർത്തുന്നു; ആരോപണവുമായി ദിഷ രവി
ന്യൂഡൽഹി: ഡൽഹി പോലീസ് തന്റെ വാട്സ് ചാറ്റ് ഉൾപ്പെടെ സ്വകാര്യ സംഭാഷണങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു എന്ന ആരോപണവുമായി വിവാദ ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ദിഷ രവി. വാട്സ് ആപ് ചാറ്റുകൾ ഉൾപ്പടെയുള്ള അന്വേഷണ വിവരങ്ങൾ പോലീസ് ചോർത്തി നൽകുന്നത് തടയണം എന്നാവശ്യപ്പെട്ട് ദിഷ ഇന്നലെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി പരിഗണിച്ച ജസ്റ്റീസ് പ്രതിഭ എം. സിംഗ് ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സ് അഥോറിറ്റിക്കും മൂന്ന് വാർത്താ ചാനലുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. തന്റെ വാട്സ് ആപ്പ് ചാറ്റുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നു മാധ്യമങ്ങളെ വിലക്കണമെന്നും കേബിൾ ടിവി ചട്ടങ്ങൾ ലംഘിച്ച ചാനലുകൾക്കെതിരേ നടപടി വേണമെന്നും ദിഷയുടെ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അസാധാരണമായ വാർത്താ പ്രാധാന്യമാണ് ചില മാധ്യമങ്ങൾ നൽകിയതെന്ന് ദിഷയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിന് ശേഷം തന്നെ ഏത് കോടതിയിലാണ് ഹാജരാക്കുന്നത് എന്നത്…
Read Moreമത്സരിക്കാന്‍ തയാര്‍! പാര്‍ട്ടി പറയുന്നിടത്തു മത്സരിക്കും; രമേശ് പിഷാരടിക്ക് ഏതു മണ്ഡലത്തില്‍നിന്ന് മത്സരിച്ചാലും; ജയിക്കും; നടന് ധര്മജന് പറയുന്നു…
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് ടിക്കറ്റിൽ വൈപ്പിന്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ താത്പര്യമറിയിച്ചു നടന് ധര്മജന് ബോള്‍ഗാട്ടി. ബാലുശേരി, വൈപ്പിന്‍ മണ്ഡലങ്ങള്‍ തനിക്ക് ഒരുപോലെ താത്പര്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. വൈപ്പിന്‍ താന്‍ ജനിച്ചുവളര്‍ന്ന മണ്ഡലമാണ്. അതുപോലെതന്നെ പ്രിയപ്പെട്ട മണ്ഡലമാണ് ബാലുശേരിയും. രണ്ടിടത്തും നിരവധി സുഹൃത്തുക്കളുണ്ട്. പാര്‍ട്ടി പറയുന്നിടത്തു മത്സരിക്കും. വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പോസ്റ്റര്‍ ഒട്ടിച്ചും അനൗണ്‍സ്മെന്റ് നടത്തിയുമൊക്കെയായിരുന്നു തുടക്കം. പാര്‍ട്ടിയുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. സിനിമാത്തിരക്കില്‍ ഇടക്കാലത്തു സജീവമാകാനായില്ല. മൃദുസമീപനമുള്ള പാർട്ടിയെന്ന നിലയിലാണ് കോണ്‍ഗ്രസിനോട് ആഭിമുഖ്യം. രമേശ് പിഷാരടി, ഇടവേള ബാബു എന്നിവര്‍ പാര്‍ട്ടിയില്‍ സജീവമായിക്കഴിഞ്ഞു. രമേശ് പിഷാരടിക്ക് ഏതു മണ്ഡലത്തില്‍നിന്ന് മത്സരിച്ചാലും ജയിക്കാന്‍ കഴിയും. ഇനിയും കൂടുതല്‍ കലാകാരന്മാര് കോണ്‍ഗ്രസിലേക്കു വരും. സലിം കുമാറിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണു കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
Read More20 ലക്ഷത്തിന് അര്ജുന് ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്
ചെന്നൈ: അർജുൻ തെണ്ടുൽക്കർ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽ. ഇടം കയ്യന്‍ ബാറ്റ്സ്മാനും ഇടം കയ്യന്‍ ബൗളറുമാണ് അര്ജുന് ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി അര്ജുന് രണ്ട് മത്സരങ്ങളില്‍ കളത്തിലിറങ്ങിയിരുന്നു.2018-ല്‍ അര്ജുന് ഇന്ത്യ അണ്ടര്‍ 19 ടീമില്‍ അരങ്ങേറ്റം കുറിച്ചു. യൂത്ത് ടെസ്റ്റ് സീരീസില്‍ ശ്രീലങ്കക്കെതിരെയായിരുന്നു അണ്ടര്‍ 19 ടീമിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം. മുംബൈയുടെ അണ്ടര്‍ 19, അണ്ടര്‍ 16, അണ്ടര്‍ 14 ടീമുകളിലും അദ്ദേഹം അംഗമായിരുന്നു. 2017-18 സീസണിലെ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പടെ അര്ജുന് അഞ്ച് മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
Read Moreകടൽ കടന്ന് വീണ്ടുമൊരു അഴിമതി; അമേരിക്കൻ കമ്പനിക്ക് കേരളതീരത്ത് മീൻ പിടിക്കാൻ അയ്യായിരം കോടി രൂപയുടെ കരാർ; ഗുരുതര അഴിമതി ആരോപണവുമായി ചെന്നിത്തല
കൊല്ലം: ഇടതുപക്ഷ സര്‍ക്കാര്‍ മത്സ്യമേഖലയെയും കടലിനെയും ഒരുവന്‍കിട അമേരിക്കന്‍ കമ്പനിക്ക് തീറെഴുതി നല്‍കാനുള്ള കരാറില്‍ ഒപ്പുവച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി ഇന്റര്‍ നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹു രാഷ്ട്രകമ്പനിക്കാണ് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. കരാർ നടപ്പാക്കുന്നതോടെ കേരളത്തിലെ മത്സ്യതൊഴിലാളികൾ പട്ടിണിയിലാകും. അവർക്ക് മത്സ്യം ലഭിക്കാതാകുമെന്നും ചെന്നിത്തല പറഞ്ഞു. അയ്യായിരം കോടി രൂപയുടെ കരാറാണ് ഞായറാഴ്ച ഒപ്പിട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് എന്ന അസന്റ് 2020 ല്‍ വച്ചാണ് ഇതിന്റെ ധാരണാപത്രം ഒപ്പിട്ടത്. ഇതനുസരിച്ചുള്ള അനുബന്ധകരാറുകളില്‍ കേരള സര്‍ക്കാരും ഇഎംസിസി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞ ആഴ്ച ഒപ്പിട്ടു.വന്‍കിട കുത്തക കമ്പനികള്‍ക്ക് കേരളതീരം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. 2018ൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ്…
Read More