ബാലതാരമായി സിനിമയിലെത്തി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന നടിയാണ് ശാലിനി. സൂപ്പർതാരം അജിത്തുമായുള്ള വിവാഹത്തെത്തുടർന്ന് അഭിനയത്തോട് വിടപറഞ്ഞ നടി ഇപ്പോൾ തന്റെ കരിയറിനെക്കുറിച്ച് തുറന്നുപറയുകയാണ്. അജിത്തുമായുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയേക്കാൾ കൂടുതൽ പരിഗണന ജീവിതത്തിന് നൽകണമെന്ന് താൻ തീരുമാനിച്ചിരുന്നുവെന്നും അതുകൊണ്ടാണ് അഭിനയം നിറുത്താമെന്ന് തീരുമാനിച്ചതെന്നും ശാലിനി പറയുന്നു. “സിനിമ ഉപേക്ഷിച്ചതിൽ എനിക്ക് നഷ്ടബോധമില്ല . കാരണം ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയായി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയിൽ നിന്ന് കിട്ടിയതിനേക്കാൾ സന്തോഷവും സംതൃപ്തിയും നൽകിയിട്ടുണ്ട്..’- ശാലിനി പറഞ്ഞു..
Read MoreDay: February 20, 2021
വേണ്ടിയിരുന്നില്ല എന്ന് തോന്നി: വെറുപ്പോടെ ചെയ്ത ഒരേയൊരു കഥാപാത്രം
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവാണ് വിജയരാഘവന്. വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം അച്ഛന് എന്‍.എന്‍. പിള്ളയുടെ പാത പിന്തുടര്ന്നാണ് കലാരംഗത്തേക്ക് എത്തിയത്. ന്യൂഡല്ഹിയിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ജോഷി മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അനന്തന് എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. എല്ലാതരം കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ചതോടെ മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു വിജയരാഘവന്. എന്നാല്‍ ഇതുവരെ ചെയ്തതില്‍, വേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാപാത്രത്തെക്കുറിച്ചും വിജയരാഘവന് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. സ്റ്റോപ്പ് വയലന്‍സില്‍ ഞാന്‍ ചെയ്ത കഥാപാത്രം അത്ര വെറുപ്പോടെ ചെയ്ത ഒരേയൊരു കഥാപാത്രമായിരുന്നു. കൂടുതല്‍ സിനിമകളിലും വില്ലന്‍ വേഷമാണ് ചെയ്തതെങ്കിലും ആ കഥാപാത്രങ്ങളോടൊന്നും എനിക്ക് വെറുപ്പ് തോന്നിയിട്ടില്ല. പക്ഷേ സ്റ്റോപ് വയലന്‍ഡിലെ സിഐ ഗുണ്ടാ സ്റ്റീഫന്‍ എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോള്‍ എനിക്ക് തന്നെ…
Read Moreഈജിപ്തിലെ ആ ജോർജ്കുട്ടി ആരാണ്? 3,600 വർഷത്തിനു ശേഷം ഒരു കൊലപാതകം തെളിയുന്നു…
മോഹൻലാൽ ചിത്രം ദൃശ്യത്തിലെ കൊലപാതകം ഓർമയില്ലേ? വരുണിനെ കൊന്നതാണെന്ന് പോലീസ് തെളിയിക്കാൻ ശ്രമിക്കുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ആറു വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയിരിക്കുകയാണ്. വൻ പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. പറഞ്ഞുവന്നത് ഈജിപ്തിലെ ഒരു കൊലപാതകത്തെക്കുറിച്ചാണ്. കഴിഞ്ഞ ദിവസമോ, മാസമോ, വർഷമോ ഒന്നുമല്ല ഈ കൊലപാതകം നടന്നത്. 3600 വർഷം മുന്‍പാണ്! സംഭവത്തിന് ദൃശ്യവുമായി ചില ചെറിയ സാമ്യങ്ങളുമുണ്ട്. സംഭവം എന്താണെന്നല്ലേ? 1960 കാലഘട്ടത്തിൽ ഈജിപ്തിൽ നിന്ന് ലഭിച്ച ഒരു മമ്മിയിൽ ഗവേഷകർ നടത്തിയ പരിശോധനകൾക്കൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. കൊല്ലപ്പെടുന്പോൾ ഇതിന് 40 വയസ് പ്രായമാണ് ഉണ്ടായിരുന്നത്. തലയിൽ ശക്തമായി ആഘാതമേറ്റതാണ് മരണകാരണമെന്നാണ് ഗവേഷകർ പറയുന്നത്.
Read Moreഒടുവില്‍ കുറ്റം സമ്മതിച്ചു! പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത് പ്രേമം നിരസിച്ചതിന്; പ്രതികൾ അറസ്റ്റിൽ
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പെണ്‍കുട്ടികൾ വിഷം ഉള്ളിൽചെന്ന് മരിച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. പ്രധാനപ്രതി വിനയും പ്രായപൂർത്തിയാകാത്ത കൂട്ടു പ്രതിയുമാണ് പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. വെള്ളത്തിൽ കീടനാശിനി ചേർത്തായിരുന്നു പ്രതികൾ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്. പ്രണയം നിരസിച്ചതിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കൈകാലുകൾ കെട്ടിയിട്ട നിലയിൽ ശുരുതരാവസ്ഥയിൽ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു. പുല്ല് പറിക്കാൻ പോയ കുട്ടികളെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്ന് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്.
Read Moreതമിഴ്നാട്ടിൽ ഒരാഴ്ച പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; കൊലപ്പെടുത്താനുള്ള കാരണം കേട്ട് പോലീസ് ഞെട്ടി
ചെന്നൈ: മധുര ഉസിലാംപട്ടയില് ഒരാഴ്ച മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഉത്തപ്പനായ്ക്കനൂര് പാറപ്പട്ടിയില് ചിന്നസ്വാമി-ശിവപ്രിയങ്ക ദമ്പതികളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഫെബ്രുവരി പത്തിനാണ് ഇവർക്ക് മൂന്നാമത്തെ പെൺകുഞ്ഞ് ജനിച്ചത്. കഴിഞ്ഞ ദിവസം രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടതായി പറഞ്ഞ് രക്ഷിതാക്കൾ കുട്ടിയെ ഉസിലംപട്ടി ഗവ. ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ കുഞ്ഞ് നേരത്തെ മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് കുഞ്ഞിന്റെ മുഖത്ത് നഖക്ഷതങ്ങൾ കണ്ട് സംശയിച്ച ആശുപത്രി അധികൃതർ പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച മധുര ഗവ. രാജാജി ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയെ മനപ്പൂർവം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഇവർ കുറ്റം സമ്മതിച്ചു. ഇവർക്ക് എട്ടും മൂന്നും വയസുള്ള രണ്ട് പെൺമക്കളുണ്ട്.
Read More