തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമുണ്ടായാൽ അതിനെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം തരംഗത്തേക്കുറിച്ചുള്ള അതിശയോക്തിപരമായ റിപ്പോർട്ടുകൾ ആരും വിശ്വസിക്കരുത്.പുതിയൊരു തരംഗം താനെയുണ്ടാവില്ല. കോവിഡ് നിയന്ത്രണത്തിലുണ്ടാവുന്ന വീഴ്ചയുടെ ഫലമായുണ്ടാവുന്നതാണ്. ഇനിയൊരു ലോക്ഡൗണിലേക്കു സംസ്ഥാനത്തെ തള്ളിവിടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മൂന്നാമത്തെ തരംഗത്തിൽ കുട്ടികൾക്കിടയിൽ കേസുകൾ കൂടിയേക്കാമെന്ന റിപ്പോർട്ടുകൾ കണക്കിലെടുത്ത് സർക്കാർ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള ട്രയാജ് പ്രോട്ടോക്കോൾ, അവരെ ചികിത്സിക്കാൻ ആവശ്യമായ മാർഗരേഖ, ഡിസ്ചാർജ് നയം എന്നിവ തയാറാക്കി. കോവിഡ് വന്ന കുട്ടികളിൽ അപൂർവമായി കാണുന്ന മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാർഗരേഖയും തയാറാക്കി. ഇക്കാര്യങ്ങളിൽ ആരോഗ്യപ്രവർത്തകർക്കാവശ്യമായ പരിശീലനം നൽകി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read MoreDay: June 15, 2021
തരാനുള്ളത് 25 കോടി രൂപയാണ്; ലീനയെ ഇനി വിടില്ല, എവിടെപോയി ഒളിച്ചാലും ട്രാക്ക് ചെയ്യും.! നടി ലീന മരിയ പോളിനെതിരേ നിസാം സലീമിന്റെ ശബ്ദസന്ദേശം; പറയുന്നത് ഇങ്ങനെ…
കൊച്ചി: പനമ്പിള്ളി നഗര്‍ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസില്‍ മൂന്നാം പ്രതി രവി പൂജാരി റിമാന്‍ഡിലായതിനു പിന്നാലെ പാര്‍ലര്‍ ഉടമ നടി ലീന മരിയ പോളിനെതിരേ കേസിലെ അഞ്ചാം പ്രതി നിസാം സലീം. ലീനയെ ഇനി വിടില്ലെന്നും എവിടെപോയി ഒളിച്ചാലും ട്രാക്ക് ചെയ്യുമെന്നുമാണു സന്ദേശത്തില്‍ പറയുന്നത്. വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകനാണു രണ്ട് ശബ്ദസന്ദേശങ്ങളായി വാട്സാപ്പില്‍ ഭീഷണിസന്ദേശം അയച്ചു നല്‍കിയത്. അതേസമയം, ശബ്ദസന്ദേശങ്ങള്‍ വെടിവയ്പ് കേസ് അന്വേഷിക്കുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡ് ശേഖരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിസാം സലീം പബ്ലിസിറ്റിക്കു വേണ്ടിയാണ് ശബ്ദ സന്ദേശം അയച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ലീന മരിയ പോള്‍ ബ്യൂട്ടിപാര്‍ലര്‍ വെടിയ്വയ്പ് കേസിലെ പ്രതിയല്ല, പരാതിക്കാരി മാത്രമാണ്. ഇതിനാല്‍ ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് എടിഎസ്. ലീന തരാനുള്ളത് 25 കോടി രൂപയാണ്. ലീന…
Read Moreലോക്ഡൗൺ നയം മാറുന്നു! നാളെ കഴിഞ്ഞാൽ സംസ്ഥാനവ്യാപക ലോക്ഡൗണ്‍ ഉണ്ടാകില്ല; വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെൽറ്റാ വൈറസിന്റെ സാന്നിധ്യം കൂടുതൽ നാളുകൾ തുടർന്നേക്കാം…
തിരുവനന്തപുരം: നാളെ കഴിഞ്ഞാൽ സംസ്ഥാനവ്യാപക ലോക്ഡൗണ്‍ ഉണ്ടാകില്ല. രോഗവ്യാപനത്തിന്റെ തോതനുസരിച്ച് പ്രാദേശികതലത്തിലുള്ള നിയന്ത്രണങ്ങളിലേക്കു മാറും. നിയന്ത്രണത്തിന്റെ രീതിയും വിശദാംശങ്ങളും ഇന്നു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗണ്‍ കാലാവധി നാളെ അവസാനിക്കുകയാണ്. ഇപ്പോഴത്തെ നിലയിലുള്ള ലോക്ഡൗണ്‍ തുടരുന്നതിൽ വ്യാപകമായ എതിർപ്പ് ഉയർന്നുവന്ന പശ്ചാത്തലത്തിൽകൂടിയാണ് നിയന്ത്രണങ്ങളുടെ രീതിയിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്. ഇതിനകം ഉദ്ദേശിച്ച രീതിയിൽ രോഗവ്യാപനത്തിൽ കുറവുണ്ടായി എന്നാണ് സർക്കാർ നിലപാട്. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാരീതിയും നടപ്പാക്കുന്നതിനു പകരം രോഗവ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ചു പ്രതിരോധ പ്രവർത്തനം നടപ്പാക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനനിരക്ക് കുറഞ്ഞുവരുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്,…
Read More