കിമിൻ: ഇന്ത്യ ലോകസമാധാനത്തിന്റെ പൗരോഹിത്യം പേറുന്ന രാഷ്ട്രമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സമാധാനം ആഗ്രഹിക്കുന്നതുപോലെ അതിക്രമത്തിനു ചുട്ട മറുപടി നല്കാനും ഈ രാജ്യത്തിനു മടിയില്ലെന്നും ചൈനയെ പരോക്ഷമായി സൂചിപ്പിച്ച് രാജ്നാഥ് സിംഗ് പറഞ്ഞു. അരുണാചൽപ്രദേശിലെ കിമിനിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിർമിച്ച 12 റോഡുകളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. റോഡുകളുടെ നിർമാണത്തോടെ അന്താരാഷ്ട്ര അതിർത്തികളിൽ സുരക്ഷ ഉറപ്പ് വരുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read MoreDay: June 18, 2021
ആരാധനാലയങ്ങൾ എപ്പോൾ തുറക്കാനാവുമെന്ന് പറയാനാവില്ല; നിയന്ത്രണങ്ങൾ ഏതെങ്കിലും സ്ഥാപനത്തെ തകർക്കാൻ ലക്ഷ്യംവച്ചുള്ളതല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ എപ്പോൾ തുറക്കാനാവുമെന്ന് പറയാനാവില്ലെന്ന് ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ. രോഗവ്യാപന തോത് കുറയുന്ന മുറയ്ക്ക് ആരാധനാലയങ്ങൾ തുറക്കും. ഭക്തന്മാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും മന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിലെ ജനക്കൂട്ടം രോഗവ്യാപനത്തിന് കാരണമാകും. ഭക്തരെ തടയുക സർക്കാർ ലക്ഷ്യമല്ല. ക്ഷേത്രങ്ങളിൽ ഓൺലൈൻ കർമങ്ങൾക്ക് അനുമതിയുണ്ട്. നിയന്ത്രണങ്ങൾ ഏതെങ്കിലും സ്ഥാപനത്തെ തകർക്കാൻ ലക്ഷ്യംവച്ചുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreനടി സ്വര ഭാസ്കറിനും ട്വിറ്ററിനുമെതിരേ പരാതി! രണ്ടുദിവസം കഴിഞ്ഞാണ് പ്രശ്നം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും പറയപ്പെടുന്നു
ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദിൽ വയോധികനു മർദനമേറ്റ സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ച സംഭവത്തിൽ ചലച്ചിത്രതാരം സ്വര ഭാസ്കറിനും ട്വിറ്റർ ഇന്ത്യയുടെ മേധാവിക്കുമെതിരേ പരാതി ലഭിച്ചതായി ഡൽഹി പോലീസ്. വയോധികനെതിരേയുള്ള മർദനവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായി ഗാസിയാബാദ് പോലീസും അറിയിച്ചു. സ്വര ഭാസ്കർ, മനീഷ് മഹേശ്വരി, ട്വിറ്റർ എംഡി തുടങ്ങിയവർക്കെതിരേയാണ് പരാതിയെന്നും അന്വേഷണം തുടരുകയാണെന്നും ഡൽഹിയിലെ തിലക് മാർഗ് പോലീസ് വിശദീകരിച്ചു. വയോധികനായ ഒരാളെ നാലുപേർ ചേർന്നു മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘ജയ് ശ്രീറാം’ എന്നു വിളിക്കാത്തതിന്റെ പേരിലാണു നാലംഗസംഘം മർദിച്ചതെന്നാണ് പറയപ്പെടുന്നത്. ഗാസിയാബാദിലെ ലോണി മേഖലയിൽ അഞ്ചാം തീയതിയായിരുന്നു സംഭവം. രണ്ടുദിവസം കഴിഞ്ഞാണ് പ്രശ്നം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും പറയപ്പെടുന്നു.
Read Moreബ്ലാക്ക് ഫംഗസ്! മുംബൈയിൽ മൂന്ന് കുട്ടികളുടെ കണ്ണുകൾ നീക്കം ചെയ്തു; കുട്ടികൾ പ്രമേഹ ബാധിതരായിരുന്നില്ല
മുംബൈ: ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ച മൂന്നു കുട്ടികളുടെ കണ്ണുകൾ നീക്കം ചെയ്തു. മുംബൈയിലാണ് സംഭവം. മൂന്നു കുട്ടികളുടെയും ഓരോ കണ്ണുകൾ വീതമാണ് നീക്കം ചെയ്തത്. മുംബൈയിലെ രണ്ടു ആശുപത്രികളിലായി നടന്ന ശസ്ത്രക്രിയയിൽ നാല്, ആറ്, 14 എന്നിങ്ങനെ പ്രായമുള്ള കുട്ടികളുടെ കണ്ണുകളാണ് നീക്കം ചെയ്തതെന്ന് ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയരായവരിൽ നാല് വയസും ആറ് വയസുമുള്ള കുട്ടികൾ പ്രമേഹ ബാധിതരായിരുന്നില്ല. 14കാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നതെന്നും റിപ്പോർട്ടുണ്ട്.
Read More