ബ്ലാ​ക്ക് ഫം​ഗ​സ്! മും​ബൈ​യി​ൽ മൂ​ന്ന് കു​ട്ടി​ക​ളു​ടെ ക​ണ്ണു​ക​ൾ നീ​ക്കം ചെ​യ്തു; കു​ട്ടി​ക​ൾ പ്ര​മേ​ഹ ബാ​ധി​ത​രാ​യി​രു​ന്നി​ല്ല

മും​ബൈ: ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച മൂ​ന്നു കു​ട്ടി​ക​ളു​ടെ ക​ണ്ണു​ക​ൾ നീ​ക്കം ചെ​യ്തു. മും​ബൈ​യി​ലാ​ണ് സം​ഭ​വം. മൂ​ന്നു കു​ട്ടി​ക​ളു​ടെ​യും ഓ​രോ ക​ണ്ണു​ക​ൾ വീ​ത​മാ​ണ് നീ​ക്കം ചെ​യ്ത​ത്.

മും​ബൈ​യി​ലെ ര​ണ്ടു ആ​ശു​പ​ത്രി​ക​ളി​ലാ​യി ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യി​ൽ നാ​ല്, ആ​റ്, 14 എ​ന്നി​ങ്ങ​നെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ ക​ണ്ണു​ക​ളാ​ണ് നീ​ക്കം ചെ​യ്ത​തെ​ന്ന് ഡോക്ടർമാർ അ​റി​യി​ച്ചു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​യ​വ​രി​ൽ നാ​ല് വ​യ​സും ആ​റ് വ​യ​സു​മു​ള്ള കു​ട്ടി​ക​ൾ പ്ര​മേ​ഹ ബാ​ധി​ത​രാ​യി​രു​ന്നി​ല്ല. 14കാ​രി മാ​ത്ര​മാ​ണ് പ്ര​മേ​ഹ​ബാ​ധി​ത​യാ​യി​രു​ന്ന​തെന്നും റിപ്പോർട്ടുണ്ട്.

Related posts

Leave a Comment