ബാഗ്ദാദ്: ഇറാഖില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം അമ്പത് കടന്നു. തെക്കന്‍ നഗരമായ നാസിരിയയിലെ അല്‍ ഹുസൈന് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി വൈകി തീ നിയന്ത്രവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമികവിവരം. അപകടത്തെ തുടർന്ന് ആശുപത്രിയുടെ പുറത്ത് പ്രതിഷേധം നടന്നു.
Read MoreDay: July 13, 2021
കുട്ടികളെ ഭയപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം, ഭക്ഷണവും മറ്റും ലഭ്യമാക്കണം, മൊഴി താമസിക്കുന്ന സ്ഥലത്തുപോയി രേഖപ്പെടുത്തണം;റെയ്ഡുകളിൽ ബാലാവകാശ ലംഘനങ്ങൾ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: റെയ്ഡുകളിൽ ബാലാവകാശ ലംഘനങ്ങൾ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ. പോലീസ്, എക്സൈസ് തുടങ്ങിയ അന്വേഷണ ഏജൻസികൾ നടത്തുന്ന റെയ്ഡുകളിൽ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. വീടുകളിലോ സ്ഥലങ്ങളിലോ പരിശോധന നടത്തുമ്പോൾ കുട്ടികളുടെ സാന്നിധ്യമുണ്ടെങ്കിൽ പാലിക്കേണ്ട മാർഗരേഖ ആഭ്യന്തരവകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, എക്സൈസ് കമ്മീഷണർ എന്നിവർ പുറപ്പെടുവിക്കണമെന്ന് കമ്മീഷൻ അംഗങ്ങളായ കെ.നസീർ ചാലിയം, ബബിത ബൽരാജ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ബാലാവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. കുട്ടികൾ മാത്രമുള്ള സ്ഥലത്ത് പരിശോധന നടത്തുമ്പോൾ രക്ഷിതാക്കളുടെയോ കുട്ടികൾക്ക് അടുപ്പമുള്ള മറ്റ് മുതിർന്ന വ്യക്തികളുടെയോ സാന്നിധ്യം ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. കുട്ടികളെ ഭയപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം. അവരോട് സൗഹൃദപരമായി പെരുമാറണം. കുട്ടികൾ ഉണ്ടെന്ന് മനസിലായാൽ പരിശോധനാ സംഘത്തിൽ വനിത ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തണം. റെയ്ഡ് നീണ്ടുപോയാൽ കുട്ടികൾക്ക് ഭക്ഷണവും…
Read Moreതാൻ ആരാണെന്നതിൽ ഒരിക്കലും ക്ഷമാപണം നടത്തില്ലെന്ന് റാഷ്ഫോഡ്
ലണ്ടൻ: താൻ ആരാണെന്നതിൽ ഒരിക്കലും ക്ഷമചോദിക്കേണ്ടതില്ലെന്ന് ഇംഗ്ലീഷ് താരം മാർകസ് റാഷ്ഫോഡ്.ഇംഗ്ലണ്ടിന്റെ യൂറോ ഫൈനൽ പരാജയത്തിനു പിന്നാലെയുണ്ടായ വംശീയാധിക്ഷേപത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. പെനാൽറ്റി കിക്ക് പാഴാക്കിയതിൽ മാപ്പ് ചോദിക്കുന്നുവെന്നു പറഞ്ഞ റാഷ്ഫോഡ് താൻ എന്താണോ അതിൽ ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ എടുത്ത പെനാൽറ്റി നന്നായിരുന്നില്ല. അത് അകത്തേയ്ക്കുപോകേണ്ട പന്തായിരുന്നു. താൻ ആരാണെന്നതിലോ എവിടെനിന്നാണ് വരുന്നത് എന്നതിലോ ഒരിക്കലും ക്ഷമാപണം നടത്തില്ല. ത്രീ ലയൺസിനെ നെഞ്ചിൽ ധരിക്കുന്നതിനേക്കാൾ വലിയ അഭിമാന നിമിഷം തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും റാഷ്ഫോഡ് കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിന്റെ യൂറോ ഫൈനൽ പരാജയത്തിനു പിന്നാലെ കറുത്ത വർഗക്കാരായ ഇംഗ്ലീഷ് താരങ്ങൾ വംശീയാധിക്ഷേപത്തിന് ഇരകളായിരുന്നു. പെനൽറ്റി ഷൂ ട്ടൗട്ടിൽ കിക്ക് പാഴാക്കിയ ബുകായൊ സാക്ക, റാഷ്ഫോഡ്, സാഞ്ചൊ എന്നിവരാണ് വംശീയാധിക്ഷേപത്തിന് ഇരകളായത്. ഇവർക്കെതിരെ രൂക്ഷമായ വംശീയ അധിക്ഷേപങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടന്നു.
Read Moreകടം വാങ്ങിയ പണം പരസ്യമായി തിരികെ ചോദിച്ചതിലുളള വൈരാഗ്യം; ഉറങ്ങിക്കിടന്ന യുവതിയെ കമ്പിപ്പാരയ്ക്ക് അടിച്ചു കൊലപ്പെടുത്തി; അറുപതുകാരനുൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഹൈദരാബാദ്: കടം വാങ്ങിയ പണം തിരികെ ചോദിച്ച സ്ത്രീയെ കൊലപ്പെടുത്തി. തെലുങ്കാനയിലെ അല്വാലിലാണ് സംഭവം. സ്വകാര്യ പണമിടപാട് നടത്തിവന്ന ടി പുലമ്മ(40)യെയാണ് മൂന്ന് പേര് ചേര്‍ന്ന് കൊലപ്പെടുത്തിയത്. കെ. സൈലു(60), എന്‍. വിനോദ(55), ബി. മഞ്ജുള(45) എന്നിവരാണ് കേസിലെ പ്രതികള്‍. പുലമ്മയില് നിന്നും പ്രതികളായ മൂന്നു പേരും ഓരോ ലക്ഷം രൂപ വീതം കടം വാങ്ങിയിരുന്നു. കൃത്യസമയത്ത് പണം തിരികെ നല്‍കാതിരുന്നതോടെ പുലമ്മ ഇവരോട് പണം പരസ്യമായി ചോദിച്ചു. ഇതോടെയാണ് പ്രതികള്‍ കൊലനടത്താന്‍ തീരുമാനിച്ചത്. പുലമ്മയുടെ വീട്ടില്‍ രാത്രിയെത്തിയ പ്രതികള്‍ ഉറങ്ങിക്കിടന്ന ഇവരെ കമ്പിപ്പാര ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പുലമ്മ മരിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെയും പിടികൂടുകയായിരുന്നു.
Read Moreപോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം! കൂടുതൽ ഫലപ്രദമാക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു; നിര്‍ദേശങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യണം. ഇത്തരം പരാതി ലഭിച്ചാൽ ഉടൻതന്നെ നടപടികൾ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികൾക്ക് കൈപ്പറ്റ് രസീത് നൽകുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്റ്റേഷൻ ഹൗസ് ഓഫീസർക്കായിരിക്കും. പോലീസ് സ്റ്റേഷനുകളിൽ എത്തുന്നവരുടെ പരാതി ഇൻസ്പെക്ടർ തന്നെ നേരിട്ട് കേൾക്കേണ്ടതാണ്. ഗൗരവമുള്ള പരാതികളിൽ അടിയന്തരമായി എഫ്ഐആർ ഫയൽ ചെയ്യണം. ഇക്കാര്യങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസറോ ഡിവൈഎസ്പിയോ നിരീക്ഷിക്കണം. പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് ഓരോ ദിവസവും നൽകുന്ന ഡ്യൂട്ടി അവരുടെ നോട്ട്ബുക്കിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ അവരുടെ അഭാവത്തിൽ പ്രിൻസിപ്പൽ എസ്ഐ രേഖപ്പെടുത്തി നൽകണം. പോലീസ് പിടികൂടി സ്റ്റേഷനിൽ…
Read Moreകേരളാ സർവകലാശാല മലയാളം മഹാനിഘണ്ടു എഡിറ്റർ നിയമനം! വിശദീകരണവുമായി സർവകലാശാല; പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: കേരളാ സർവകലാശാല മലയാളം മഹാനിഘണ്ടു എഡിറ്റർ നിയമനം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി സർവകലാശാല. ഡെപ്യൂട്ടേഷൻ വ്യവസ്ഥകൾ പാലിച്ചു താത്കാലിക നിയമനമാണ് നടത്തിയിട്ടുളളതെന്നു സർവകലാശാല അറിയിച്ചു. പിഎസ്സി വഴി സ്ഥിരനിയമനം നടത്തുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. ഇതിനാവശ്യമായ സ്പെഷൽ റൂൾസ് തയാറാകേണ്ടതുണ്ട് . അതിന്റെ അടിസ്ഥാനത്തിൽ മലയാളത്തിലെ പ്രമുഖ പ്രഫസർമാർ അടങ്ങുന്ന വിഷയവിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി, മലയാളത്തിലോ സംസ്കൃതത്തിലോ ഡോക്ടറേറ്റും സർവകലാശാല, കോളജ് തലത്തിൽ നിശ്ചിത അധ്യാപനപരിചയവും പ്രസിദ്ധീകരണങ്ങളും ഗവേഷണ പരിചയവുമുള്ള സർവകലാശാലാ പ്രഫസർമാരിൽനിന്ന് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിക്കാനും താൽകാലികമായി നിയമനം നടത്താനുമാണ് നിർദേശിച്ചത്. ജനുവരിയിൽ ഇതിനായി അപേക്ഷ ക്ഷണിച്ചു. ഭാഷാപദങ്ങളുടെ നിരുക്തിയും ധാതുവും കണ്ടുപിടിക്കുന്നതിന് സംസ്കൃതത്തിലെ അഗാധമായ അറിവുകൂടി പ്രയോജനം ചെയ്യുമെന്നതിനാലാണ് സംസ്കൃതംകൂടി യോഗ്യതയുടെ കൂടെ ചേർത്തത്. യോഗ്യതയുള്ള ഒരു അപേക്ഷ മാത്രമാണ് ഇതിനായി സർവകലാശാലയിൽ ലഭിച്ചിട്ടുള്ളത്. അപേക്ഷ പരിശോധിച്ച വിഷയവിദഗ്ധരടങ്ങുന്ന സെലക്ഷൻ…
Read Moreമിക്സ്ചർ ശ്വാസനാളത്തിൽ കുടുങ്ങി ആറുവയസുകാരിക്കു ദാരുണാന്ത്യം! ഓട്ടോറിക്ഷാ തൊഴിലാഴി രാജേഷിന്റെയും വീട്ടമ്മയായ കവിതയുടെയും ഏകമകൾ…
നേമം(തിരുവനന്തപുരം): മിക്സ്ചർ ശ്വാസനാളത്തിൽ കുടുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയും തൃക്കണ്ണാപുരത്തെ ഓട്ടോറിക്ഷാ തൊഴിലാഴി രാജേഷിന്റെയും വീട്ടമ്മയായ കവിതയുടെയും ഏകമകൾ നിവേദിത (ആറ്) യാണു മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നോടെ മിക്സ്ചർ കഴിക്കുന്പോഴായിരുന്നു ശ്വാസനാളത്തിൽ കുടുങ്ങിയത്. ശ്വാസതടസമുണ്ടായ കുട്ടിയെ ശാന്തിവിളയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പ്രാഥമിക ചികിത്സയ്ക്കു ശേഷം എസ്എടി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവിൻ രക്ഷിക്കാനായില്ല. ബന്ധുവായ മറ്റൊരു കുട്ടിയോടൊപ്പം ഊഞ്ഞാലിലിരുന്ന് മിക്സ്ചർ കഴിച്ചുകൊണ്ടിരുന്നപ്പോഴാണു നിവേദിതയ്ക്കു ചുമ വരികയും ശ്വാസ തടസമുണ്ടാവുകയും ചെയ്തത്. തിങ്കളാഴ്ച സ്കൂളിൽ പോകാനിരുന്നതാണ്. മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വിവാഹത്തിശേഷം പത്തുവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിവേദിത ജനിച്ചത്.
Read Moreസഹോദരി മറ്റൊരു ജാതിയിൽ പെട്ട മലയാളി യുവാവിനെ വിവാഹം കഴിച്ചതിനാല്‍…! മലയാളി യുവാവിന്റെ ദുരഭിമാനക്കൊല; പ്രതിയുടെ ജാമ്യം റദ്ദാക്കി
ന്യൂഡൽഹി: ജാതിവെറിയുടെ പേരിൽ രാജസ്ഥാനിൽ മലയാളി യുവാവിനെ വെടിവച്ചു കൊന്നയാളുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. സഹോദരി മറ്റൊരു ജാതിയിൽ പെട്ട മലയാളി യുവാവിനെ വിവാഹം കഴിച്ചതിനെത്തുടർന്നുണ്ടായ ദുരഭിമാന കൊലപാതക കേസിലെ പ്രതി മുകേഷ് ചൗധരിക്ക് ഹൈക്കോടതി നൽകിയ ജാമ്യമാണ് ചീഫ് ജസ്റ്റീസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി ബെഞ്ച് റദ്ദാക്കിയത്. ഗർഭിണിയായ സ്വന്തം സഹോദരിയുടെ മുന്നിലിട്ടാണു മുകേഷ് ചൗധരിയുടെ ഗൂഢാലോചനയിൽ സഹോദരീഭർത്താവായ അമിതിനെ വകവരുത്തിയത്. ജയ്പൂരിൽ സ്ഥിരതാമസക്കാരനായ മലയാളി യുവാവ് അമിത് നായർ ആണ് രാജസ്ഥാൻ കുടുംബത്തിന്റെ ദുരഭിമാന കൊലയ്ക്കിരയായത്. ഭർത്താവിന്റെ കൊലപാതകത്തിന് ഉത്തരവാദിയായ സഹോദരന് ജാമ്യം ലഭിച്ചതിനെതിരേ മംമ്ത തന്നെയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. പത്തനംതിട്ട അടൂർ മണ്ണടി സ്വദേശികളായ അമിത് നായരും കുടുംബവും വർഷങ്ങളായി ജയ്പു രിലായിരുന്നു സ്ഥിരതാമസം. സിവിൽ എൻജിനിയറായിരുന്ന അമിത്തും അഭിഭാഷകയായ മംമ്ത ചൗധരിയും പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു. മംമ്തയുടെ കുടുംബം…
Read Moreകന്നുകാലികളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള കന്നുകാലി സംരക്ഷ ബിൽആസാം നിയമസഭയിൽ! ബിൽ നിയമമാകുന്നതോടെ…
ഗോഹട്ടി: കന്നുകാലികളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള കന്നുകാലി സംരക്ഷ ബിൽ ആസാം സർക്കാർ നിയമസഭയിൽവച്ചു. ഇത്തരക്കാർക്കെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി നിയമനടപടി സ്വീകരിക്കുമെന്നു ബില്ലിൽ പറയുന്നു. ബിൽ നിയമമാകുന്നതോടെ പരമാവധി മൂന്നുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. ഇതുകൂടാതെ അഞ്ചുലക്ഷം രൂപവരെ പിഴയും ഒടുക്കേണ്ടിവരും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ബിൽ ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവച്ചത്. 1950ലെ കന്നുകാലി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുന്നത്. ബിൽ നിയമമായാൽ കന്നുകാലികളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും അവയെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതുമുൾപ്പെടെയുള്ളവ നിയമംമൂലം നിരോധിക്കപ്പെടും.
Read Moreമൂന്നാം തരംഗം അടുത്തെത്തി! കരുതിയിരിക്കാൻ ഐഎംഎയുടെ മുന്നറിയിപ്പ്; വിനോദയാത്രയും തീർഥാടനവും മതപരമായ ചടങ്ങുകളും ആവശ്യമുള്ളതാണ്… എന്നാൽ…
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ആസന്നമാണെന്നും കരുതിയിരിക്കണ മെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുന്നറിയിപ്പ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയന്ത്രണങ്ങളിലും പ്രതിരോധത്തിലും വീഴ്ചകൾ വരുത്തരുതെന്നും ഐഎംഎ നിർദേശിച്ചു. വിനോദയാത്രയും തീർഥാടനവും മതപരമായ ചടങ്ങുകളും ആവശ്യമുള്ളതാണ്. എന്നാൽ, കുറച്ചു മാസങ്ങൾകൂടി കരുതലോടെ കാത്തിരിക്കേണ്ടതുണ്ട്. ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ നിയന്ത്രണങ്ങൾ ഇല്ലാതെ തുറന്നു കൊടുക്കുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ അതിതീവ്ര വ്യാപനത്തിന് കാരണമാകുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. ജോണ്‍റോസ് ഓസ്റ്റിൻ ജയലാൽ ചൂണ്ടിക്കാട്ടി. സെബി മാത്യു
Read More