കാഞ്ഞങ്ങാട്: കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജോലി നല്കിയ സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിവാദ തീരുമാനം സംസ്ഥാന നേതൃത്വം ഇടപെട്ട് മരവിപ്പിച്ചു. ഇതേത്തുടര്‍ന്ന് മൂവരും രാജിവച്ചു. പെരിയ കല്യോട്ട് ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതി എ. പീതാംബരന്റെ ഭാര്യ പി. മഞ്ജുഷ, രണ്ടാംപ്രതി സജി ജോര്‍ജിന്റെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാംപ്രതി കെ.എം. സുരേഷിന്റെ ഭാര്യ എസ്. ബേബി എന്നിവരാണ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ജോലി രാജിവച്ചത്. മേയ് 17 നാണ് മൂവരും ജോലിയില്‍ പ്രവേശിച്ചത്. 465 അപേക്ഷകരില്‍നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. കേസിലെ ആദ്യ മൂന്നു പ്രതികളുടെയും ഭാര്യമാരുടെ പേരുകള്‍ പട്ടികയിലെ ആദ്യ മൂന്നു സ്ഥാനത്തെത്തിയത് ഏറെ വിവാദമായിരുന്നു. കൊലക്കേസ് പ്രതികളെ സിപിഎം തള്ളിപ്പറഞ്ഞതും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതും നാടകമായിരുന്നെന്നും പാര്‍ട്ടിയുടെ ക്വട്ടേഷന്‍ നടപ്പാക്കിയതിന്റെ കൂലിയാണ് പ്രസ്തുത നിയമനമെന്നും വ്യാപകമായി വിമര്‍ശനമുയര്‍ന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍…
Read MoreDay: July 24, 2021
കസ്റ്റംസ് സംശയിക്കുന്ന ദുരൂഹത അപകടത്തിൽ ഉണ്ടോ? അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിനു മുന്നിൽ ഹാജരാകേണ്ട യുവാവ് വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ അഴീക്കോട് മൂന്നുനിരത്ത് സ്വദേശി റമീസ് (25)ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. കസ്റ്റംസ് ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയതിനു തൊട്ടുപിന്നാലെയാണ് റമീസ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനായി അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളായ റമീസിനോടും പ്രണവിനോടും കഴിഞ്ഞദിവസം കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇവർ ഹാജരായില്ല. പകരം 27ന് ഹാജരാകാമെന്ന് കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ വ്യാഴാഴ്ച ഉച്ചയോടെയാണ് കപ്പക്കടവിനടുത്ത് റമീസ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുന്നത്. പരിക്കേറ്റ റമീസിനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിച്ചു. കള്ളക്കടത്ത് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിനുപിന്നാലെ നടന്ന അപകടത്തിൽ ദുരൂഹത സംശയിക്കുകയാണ് കസ്റ്റംസ്. അർജുൻ നടത്തിയ കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് നിർണായക വിവരം നൽകേണ്ട…
Read More