കോട്ടയം: ചങ്ങനാശേരി ബൈപ്പാസില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. പുതുപ്പള്ളി സ്വദേശി ശരത് പി. സുരേഷ്, ചങ്ങനാശേരി സ്വദേശികളായ മുരുകന് ആചാരി, നടേശന് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. മത്സരഓട്ടം നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ട് പേര് സംഭവസ്ഥലത്തുതന്നെ മരിച്ചു. പതിനെട്ടുവയസുകാരനായ ശരത് ഓടിച്ച ബൈക്ക് അമിതവേഗതയിലെത്തി ബൈപ്പാസില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. മുരുകനും നടേശനും സ്വര്‍ണപ്പണിക്കാരാണ്. വാഹനം ഓടിച്ചിരുന്ന യുവാവിന്റെ ഹെല്‍മെറ്റില്‍ നിന്ന് ക്യാമറയും കണ്ടെടുത്തിട്ടുണ്ട്. നേരത്തെയും അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് ശരതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read MoreDay: July 29, 2021
നിയമസഭക്കകത്ത് ചില രംഗങ്ങൾ അരങ്ങേറി;വിധിയെ സ്വാഗതം ചെയ്ത് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ…
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. കട്ടതിനോ കവര്‍ന്നതിനോ അല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് യുഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തിൽ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങൾ അരങ്ങേറി. ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ പ്രതികൾ വിചാരണ നേരിടണം എന്ന് വിധി പ്രസ്താവിച്ചിരിക്കയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കും. കട്ടതിനോ കവർന്നതിനോ അല്ല യുഡിഎഫിന്റെ കവർച്ചയെ എതിർത്തതിനാണ് കേസ്.
Read Moreനോക്കി നിൽക്കെ വാഴകത്തി വീഴുന്നു, വീടിനക ത്തെ തുണിക്ക് തീപിടിക്കുന്നു; തീക്കളിയിൽ മൊയ്തുവും കുടുംബവും ഭീതിയിൽ
നാദാപുരം: കടമേരിക്കടുത്ത കീരിയങ്ങാടിയില്‍ വീടിനകത്തും പുറത്തും വസ്തുക്കള്‍ക്ക് തീ പിടിക്കുന്നത് വീട്ടുകാരേയും നാട്ടുകാരേയും പരിഭ്രാന്തിയിലാക്കി. കീരിയങ്ങാടി ടൗണിലെ കാളാം വീട്ടില്‍ മൊയ്തുവിന്റെ വീട്ടിലാണ് അത്ഭുത പ്രതിഭാസം. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് വിവിധയിടങ്ങളിൽ തീ പടർന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ചൊവ്വാഴ്ച്ച ഉച്ചയോടെ വീടിന് പിന്‍വശത്തെ പറമ്പിലെ കുലക്കാറായ വാഴയാണ് ഞൊടിയിടയില്‍ കത്തി നശിച്ചത്. ഇതിന് തുടര്‍ച്ചയായി വൈകുന്നേരത്തോടെ വീടിന്റെ മറ്റൊരു വശത്തെ പറമ്പിലെ വാഴയിലും തീ പടര്‍ന്നു. ബുധനാഴ്ച രാവിലെ ഒമ്പതിന് വീടിനകത്ത് മൊയ്തു നിസ്കാര സമയത്ത് ഉപയോഗിച്ചിരുന്ന ഷാളും വീടിന്റെ മുകള്‍ നിലയില്‍ സൂക്ഷിച്ച ഷൂസും കത്തി നശിച്ചു. ഉച്ചയോടെ വീടിന്റെ മുറ്റത്ത് ചുരുട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്ക് പൈപ്പിനും തീ പടര്‍ന്നു. പൈപ്പിന്റെ പല ഭാഗങ്ങളും അഗ്നിബാധയേറ്റ് കത്തി ഉരുകിയ നിലയിലാണ്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും ജിയോളജി വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍…
Read More