പാ​ലാ​യി​ലെ ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന! കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…

കോ​ട്ട​യം: പാ​ലാ കൊ​ട്ടാ​ര​മ​റ്റം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ബ​സി​ൽ വ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ലാ​യി​ലെ മൂ​ന്നു ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.

ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ട്ടാ​ര​മ​റ്റം ബസ്​സ്റ്റാ​ൻ​ഡി​ലെ​യും പാ​ലാ ടൗ​ണ്‍ ബസ് സ്റ്റാ​ൻ​ഡി​ലെ​യും കം​ഫ​ർ​ട്ട ്സ്റ്റേ​ഷ​നിൽ ജീ​വ​ന​ക്കാ​രെ മ​ദ്യ​പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ട്ടാ​ര​മ​റ്റം കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​ൻ ത​ങ്ക​പ്പ​ൻ (60), ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡി​ലെ ജീ​വ​ന​ക്കാ​ര​ൻ മാ​ത്യു ജോ​ണ്‍ (38)എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​രു​വ​രും അ​മി​ത​മാ​യി മ​ദ്യ​പി​ച്ച് ല​ക്കു കെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ കം​ഫ​ർ​ട്ട് സ്്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ക​രാ​റു​കാ​രെ വി​ളി​ച്ചു വ​രു​ത്തി ജീ​വ​ന​ക്കാ​രു​ടെ മ​ദ്യ​പാ​ന​ത്തി​നെ​തി​രെ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

​ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ബ​സ്റ്റാ​ൻ​ഡി​ൽ ബ​സി​നു​ള്ളി​ൽ പ​ട്ടാ​പ്പ​ക​ൽ പീ​ഡ​നം ന​ട​ന്ന​ത്. ബ​സി​നു​ള്ളി​ൽ ഒ​രു പെ​ണ്‍​കു​ട്ടി​യും ബ​സ്്ജീ​വ​ന​ക്കാ​രും ഉ​ണ്ടെ​ന്നും ബ​സി​ന്‍റെ ഷ​ട്ട​ർ അ​ട​ഞ്ഞാ​ണ് കി​ട​ക്കു​ന്ന​തെ​ന്നു​മാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം.

ഇ​തനു​സ​രി​ച്ച് പാ​ലാ എ​സ് എ​ച്ച്ഒ കെ.​പി. തോം​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ബ​സി​നു​ള്ളി​ൽ നി​ന്നും കു​ട്ടി​യേ​യും പ്ര​തി​യേ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment