കുറുപ്പിലെ ചാര്‍ലിയെ അവതരിപ്പിക്കാന്‍ തീരുമാനിക്കാന്‍ കുറച്ച് കാരണങ്ങളുണ്ടായിരുന്നു എനിക്ക്. ശ്രീനാഥ് രാജേന്ദ്രന് എന്നോട് തിരക്കഥ പറഞ്ഞപ്പോള്‍ തന്നെ അതെന്നെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു. സ്ക്രീനില്‍ വളരെ കുറച്ചു സമയമേ ഉള്ളൂ എങ്കിലും, ഇത്രയും വലിയ സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് എന്നെ സംബന്ധിച്ച് വൈകാരികപരമായും വെല്ലുവിളിയായിരുന്നു. എന്ത് സാഹചര്യത്തിലൂടെയായിരിക്കും ചാക്കോ അന്ന് രാത്രി കടന്ന് പോയിട്ടുണ്ടാവുക എന്ന് താന്‍ ആലോചിച്ചിരുന്നു. അത് ഒരു പരിധി വരെ സ്വയം അനുഭവിക്കുന്ന പോലെയായിരുന്നു. -ടോവിനോ തോമസ്
Read MoreDay: November 18, 2021
നാട്ടിൽ വന്നപ്പോളെല്ലാം കൂടെ താമസിച്ചു, എന്റെ കുഞ്ഞിനെ നല്ലപോലെ നോക്കി; എല്ലാം ശരിയാകുമെന്ന് വച്ച് ഞങ്ങൾ ദുബായിലേക്ക് ചെന്നപ്പോൾ…
മൂന്നു വർഷത്തോളമായി നിലനിൽക്കുന്ന ഒരു ബന്ധമായിരുന്നു അത്. ലിവിംഗ് ടുഗതർ എന്ന് പറയാവുന്നത്ര അടുപ്പം. ജാന്‍ ദുബായിലാണ് സ്ഥിരതാമസമെങ്കിലും നാട്ടില്‍ വരുമ്പോള്‍ എന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്റെ അമ്മ, കുഞ്ഞ് അനിയത്തി എന്നിവരുമായെല്ലാം നല്ല അടുപ്പം പുലർത്തിയിരുന്നു. എന്നെക്കാൾ നന്നായി മോളെ ‘കെയർ’ ചെയ്യുന്നു എന്നു പോലും തോന്നിയിരുന്നു. റിയാലിറ്റി ഷോ പൂർത്തിയാക്കി തിരികെ വന്നാലുടൻ കല്യാണം എന്നായിരുന്നു പ്ലാന്‍. പക്ഷേ, പിന്നീടു കാര്യങ്ങൾ മാറിമറിഞ്ഞു. അകന്നു നിന്നതിന്റെ അടുപ്പക്കുറവ് ആകാം എന്നാണ് ആദ്യം കരുതിയത്. പരിചയപ്പെട്ട ശേഷം ഇത്രയും കാലയളവ് ഒരു ആശയവിനിമയവും ഇല്ലാതെ നിന്നത് ആദ്യമായാണ്. എന്റെ മുപ്പതാം പിറന്നാൾ ജാനിനൊ പ്പം ആഘോഷിക്കാം, എല്ലാ പരിഭവവും തീർക്കാം എന്നു കരുതി ദുബായിലേക്കു പോയി. പക്ഷേ, ആ യാത്ര എനിക്കു തന്നത് വലിയ കുറേ അനുഭവങ്ങളായിരുന്നു. ജാന്‍ എനിക്കു നഷ്ടപ്പെടുകയാണെന്നു മനസിലായി. -ആര്യ
Read Moreഎക്സൈസില്‍ വൈറ്റ് ബെഗേഴ്സ് സേഫ് ! മാസപ്പടിക്കാരുടെ പട്ടികയുണ്ടായിട്ടും നടപടിയില്ലെന്ന് ആരോപണം
കോഴിക്കോട് : മാസപ്പടിയും കൈക്കൂലിയും ചോദിച്ചുവാങ്ങുന്ന എക്സൈസിലെ വൈറ്റ് ബെഗേഴ്സ് സുരക്ഷിതര്‍ ! അഴിമതി കാണിക്കുന്നവരുടെ പട്ടിക കൈവശമുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദന് പരസ്യമായി പ്രതികരിച്ചുവെങ്കിലും ഇത്തരം ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നാണ് സേനയില്‍ നിന്നുമയരുന്ന ആരോപണം. എക്സൈസ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി സേനയ്ക്കുള്ളിലെ അഴിമതി സംബന്ധിച്ച് പരസ്യമാക്കിയത്. മാസപ്പടിയെന്ന നാണംകെട്ട ഏര്‍പ്പാട് ഇന്നും കൊടുകുത്തി വാഴുന്നുണ്ടെന്നും മാസപ്പടി കുറഞ്ഞതിന് ബാറുടമയോട് കണക്ക് പറയുന്ന ഉദ്യോഗസ്ഥന്റെ ശബ്ദരേഖയും കള്ളുഷാപ്പ് ഉടമ മാസപ്പടി നല്‍കിയതിന്റെ ഡയറിയും ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. പാലക്കാട് ജില്ലയിലെ ഉദ്യോഗസ്ഥനെ സസ്പൻഡ് ചെയ്തുവെങ്കിലും സമാനമായ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ ഇപ്പോഴും സര്വീസിലുണ്ടെന്നാണ പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകരുടെ ആരോപണം. ഇത്തരം സംഭവങ്ങളില്‍ സ്ഥലമാറ്റമാണ് ശിക്ഷയായി നല്‍കുന്നത്. സ്ഥലം മാറ്റം ജില്ലാ അതിര്‍ത്തികളിലെ എക്സൈസ് ഓഫീസുകളിലേക്കാണ് നല്‍കുന്നതെന്നും ഇവര്‍ ആരോപിച്ചു. അതേസമയം പ്രതിപക്ഷ പാര്‍ട്ടിയുടെ…
Read Moreഎല്ലാം തിരിച്ചെത്തി പക്ഷേ… റെയിൽവേ മാത്രം എന്താ ഇങ്ങനെ…ടിക്കറ്റ് നിരക്കിൽ പകല്‍ക്കൊള്ള… ശ്വാസംകിട്ടാതെ യാത്രക്കാര്‍….
ഷാജിമോന്‍ ജോസഫ്കൊച്ചി: ബോഗികളില്‍ തിങ്ങിനിറഞ്ഞ് യാത്രക്കാര്‍, റിസര്‍വേഷന്‍ കൗണ്ടറിനു മുന്നില്‍ മടുപ്പിക്കുന്ന ക്യൂ, ജനറല്‍ കാറ്റഗറി യാത്രക്കാര്‍ക്കും പ്രതിദിന യാത്രക്കാര്‍ക്കും ആശ്രയിക്കാവുന്ന അപൂര്‍വം ട്രെയിനുകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പ്, എല്ലാറ്റിലുമുപരി സ്പെഷല്‍ ട്രെയിന്‍ എന്ന പേരില്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ പോലും ടിക്കറ്റ് നിരക്കിലെ പകല്‍ക്കൊള്ള… കോവിഡ് വ്യാപനം ഭയന്നാണ് കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങാത്തതെന്ന് ന്യായം പറയുന്ന റെയില്‍വേ അധികൃതര്‍ക്കു മുന്നില്‍ സ്ഥിരംയാത്രക്കാര്‍ വയ്ക്കുന്ന ദുരിതചിത്രമാണിത്. മഹാമാരിയെ അതിജീവിച്ച് ജനജീവിതവും റോഡ് ഗതാഗതവും പൂര്‍വസ്ഥിതിയിലായിട്ടും ട്രെയിന്‍ യാത്രക്കാരുടെ കഷ്ടതയുടെ റെഡ് സിഗ്നല്‍ അണയുന്നില്ല. അവരുടെ ദുരിതം എന്നൊഴിയുമെന്ന് അധികൃതര്‍ക്കും കൃത്യമായ ഉത്തരമില്ല. ഒന്നര വര്‍ഷം മുമ്പ് കോവിഡ് മഹാമാരിയെതുടര്‍ന്ന് മാസങ്ങളോളം നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ പിന്നീട് ഘട്ടംഘട്ടമായി പുനരാരംഭിച്ചെങ്കിലും യാത്രാദുരിതത്തിന് പരിഹാരമായിട്ടില്ല. പ്രത്യേകിച്ചും സ്കൂളുകളും കോളജുകളും തുറന്ന സാഹചര്യത്തില്‍. ശ്വാസംകിട്ടാതെ യാത്രക്കാര്റിസര്വേഷന് ഇല്ലാതെ ജനറല്‍ ടിക്കറ്റും സീസണ്…
Read Moreമരിച്ചാൽ ചുവപ്പ് വേണ്ട’; ചുവപ്പിനെ മാറ്റുന്നതിന്റെ കാരണം വ്യക്തമാക്കി സാഹിത്യകാരൻ ടി.പത്മനാഭൻ; ജന്മദിനാശംസകൾ നേർന്ന് കോടിയേരി
കണ്ണൂർ: തൊണ്ണൂറ്റിരണ്ടാം ജന്മദിനം ആഘോഷിക്കുന്ന പ്രശസ്ത സാഹിത്യകാരൻ ടി.പത്മനാഭന് ആശംസകൾ നേർന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. പൊടിക്കുണ്ടിലെ വീട്ടിലെത്തിയാണ് ആശംസകൾ നേർന്നത്. പൊന്നാട അണിയിച്ചും മധുരം നൽകിയും സ്നേഹം പങ്കുവച്ചു. എംഎൽഎമാരായ ടി.ഐ. മധുസൂദനൻ, കെ.വി. സുമേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. വർഷങ്ങളായി താൻ ഖദറാണ് ധരിക്കാറെന്നും അതുകൊണ്ടുതന്നെ താൻ മരിച്ചാൽ സംസ്കാരത്തിന് ത്രിവർണ പതാക പുതപ്പിച്ചായിരിക്കണം കൊണ്ടുപോകേണ്ടതെന്നും തനിക്കു ചുവപ്പ് വേണ്ടെന്നും ടി.പത്മനാഭൻ പറഞ്ഞു. തെരഞ്ഞെടപ്പിൽ കെ.വി. സുമേഷായിരുന്നില്ല നിന്നതെങ്കിൽ വോട്ട് ഷാജിക്ക് കൊടുക്കുമായിരുന്നു. മരംമുറി പോലെയുള്ള കാര്യങ്ങൾ വന്നപ്പോൾ തനിക്കറിയില്ലെന്ന് മന്ത്രി പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കേൾക്കുന്നവർക്ക് അതിഷ്ടപ്പെടില്ലെന്ന് കോടിയേരിയും പ്രതികരിച്ചു. ഭരണകാര്യത്തിൽ ഒന്നുംകൂടി ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് കോടിയേരിയോട് ടി.പത്മനാഭൻ പറഞ്ഞു.
Read More